• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുല്ലപ്പള്ളിയെ വെട്ടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ട്, ഹൈക്കമാന്‍ഡ് കേരളത്തിലേക്ക്, സുധാകരന്‍ വരുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയിട്ടും കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുകള്‍ ശക്തമായ നിലയില്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. ഗ്രൂപ്പുകളെ തിരഞ്ഞെടുപ്പ് ഏല്‍പ്പിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നു എന്നാണ് കേരള നേതാക്കളുടെ വിലയിരുത്തല്‍. ഹൈക്കമാന്‍ഡ് നേരിട്ട് നടത്തിയ തിരഞ്ഞെടുപ്പായതിനാല്‍ ഒന്നും പറയാനാവാത്ത അവസ്ഥയാണ്. എന്തായാലും ഗ്രൂപ്പ് നേതാവ് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരും.

മുല്ലപ്പള്ളി തെറിക്കും

മുല്ലപ്പള്ളി തെറിക്കും

മുല്ലപ്പള്ളി രാമചന്ദ്രന് പാര്‍ട്ടിയില്‍ നേതാക്കള്‍ക്കിടയില്‍ സ്വാധീനമില്ല. അതാണ് ഏറ്റവും വലിയ പ്രശ്‌നവും. മുല്ലപ്പള്ളിയെ പിന്തുണയ്ക്കുന്ന നേതാക്കളും പാര്‍ട്ടിയിലില്ല. കെ സുധാകരനും കെ മുരളീധരനും ആ സ്ഥാനത്തേക്ക് വരാന്‍ ആഗ്രഹമുള്ളവരാണ്. എന്നാല്‍ സുധാകരനാണ് സാധ്യത. പക്ഷേ കെസി വേണുഗോപാല്‍ വലിയ തടസ്സമാകുമെന്ന് കേരള നേതാക്കള്‍ കരുതുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ പക്ഷേ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ താല്‍പര്യപ്പെടുന്നില്ല. പദവി പിടിച്ച് നില്‍ക്കാനായി പോരാടാനാണ് പ്ലാന്‍.

ഗ്രൂപ്പ് ഫോര്‍മുല

ഗ്രൂപ്പ് ഫോര്‍മുല

ഐ ഗ്രൂപ്പിന് കഴിഞ്ഞ തവണ പ്രതിപക്ഷ നേതൃ സ്ഥാനം ലഭിച്ചിരുന്നു. ഇത്തവണ അത് എ ഗ്രൂപ്പ് നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വരണമെന്ന വാശിയിലാണ് ഉമ്മന്‍ ചാണ്ടി. ഐ ഗ്രൂപ്പ് നേതാവിന് പകരം കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കേണ്ടി വരും. യാതൊരു ഗ്രൂപ്പുമില്ലാത്ത നേതാക്കള്‍ക്കാണ് കഴിഞ്ഞ രണ്ട് തവണയായി ഹൈക്കമാന്‍ഡ് അധ്യക്ഷ സ്ഥാനം നല്‍കുന്നത്. ഇത്തവണ അത് മാറ്റാനായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത മത്സരത്തിലാണ്.

മുല്ലപ്പള്ളി വിട്ടുപോവില്ല

മുല്ലപ്പള്ളി വിട്ടുപോവില്ല

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ സാധ്യതയില്ല. തന്നെ നിശബ്ദനാക്കാന്‍ നീക്കം നടക്കുന്നുവെന്ന് ഹൈക്കമാന്‍ഡ് നേതാക്കളോട് മുല്ലപ്പള്ളി തുറന്ന് പറഞ്ഞു. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമാണ് ഉള്ളത്. അത് നേതാക്കള്‍ മറന്നുകൊണ്ട് തന്നെ കുറ്റപ്പെടുത്തുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് തന്റെ മാത്രം പരാജയമായി ചിത്രീകരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാം, പക്ഷേ തന്നെ മാത്രമായി മാറ്റുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

ഹൈക്കമാന്‍ഡ് കേരളത്തിലേക്ക്

ഹൈക്കമാന്‍ഡ് കേരളത്തിലേക്ക്

ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ വൈകാതെ തന്നെ കേരളത്തിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. പ്രതിപക്ഷ നേതാവിനെ ഇവരായിരിക്കും തിരഞ്ഞെടുക്കുക. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വൈദ്യുലിംഗം എന്നിവരാണ് എത്തുന്നത്. തോല്‍വിയുടെ കാരണം ഇവര്‍ക്ക് മുന്നില്‍ നേതാക്കള്‍ വിശദീകരിക്കേണ്ടി വരും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന കൂട്ട ആവശ്യം ഉറപ്പായും ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്. എവിടെയാണ് പാളിയതെന്ന കാര്യത്തില്‍ മുല്ലപ്പള്ളി വിശദീകരിക്കേണ്ടി വരും. നിരീക്ഷകര്‍ എത്തുന്നത് ഇനിയും വൈകാനാണ് സാധ്യത.

രാഹുല്‍ നിശബ്ദന്‍

രാഹുല്‍ നിശബ്ദന്‍

രാഹുല്‍ ഗാന്ധി നേതാക്കളുമായി പോലും സംസാരിക്കാനാവാത്ത അവസ്ഥയിലാണ്. ഉറപ്പായും ജയം നേടുമെന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചത്. നൂറ് സീറ്റ് വരെ നേടുമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളിലും ഹൈക്കമാന്‍ഡിലുമുണ്ടായിരുന്നു. രാഹുല്‍ ജനക്കൂട്ടത്തെ കണ്ടതോടെ ജയം നേടുമെന്ന് അദ്ദേഹത്തിന്റെ ടീമിനോടും പറഞ്ഞിരുന്നു. എന്നാല്‍ തോല്‍വിയുടെ യഥാര്‍ത്ഥ ഉത്തരവാദിത്തം രാഹുലിനാണ്. ബിജെപിയെയും സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും താരതമ്യം ചെയ്തതോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച എളുപ്പമായി. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന രാഹുലിന്റെ മഹാ അബദ്ധമായ മുദ്രാവാക്യം പോലെയായിരുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ പ്രചാരണവും. അത് വലിയ തിരിച്ചടിയായി മാറുകയായിരുന്നു.

സുധാകരന്‍ പറയുന്നത്

സുധാകരന്‍ പറയുന്നത്

കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കെ സുധാകരന്‍ പറയുന്നു. ബുദ്ധിപൂര്‍വം തീരുമാനിച്ചാല്‍ മതിയെന്നും, തിരുത്തല്‍ സംവിധാനമാണ് വേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി. കെ മുരളീധരനും നേതൃത്വം ഏറ്റെടുക്കണമെന്ന് പരസ്യമായി പറഞ്ഞിട്ടില്ല. സണ്ണി ജോസഫ് അടക്കമുള്ളവര്‍ സുധാകരന്‍ വരണമെന്ന നിലപാടിലാണ്. പാര്‍ട്ടിയില്‍ ഏക സ്വരം തന്റെ കാര്യത്തില്‍ വന്നാല്‍ ആ നിമിഷം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാണ് സുധാകരന്റെ തീരുമാനം. താനാണ് മുല്ലപ്പള്ളിയെ മാറ്റാന്‍ കളിച്ചതെന്ന അദ്ദേഹത്തിന് തോന്നരുതെന്ന നിര്‍ബന്ധവും സുധാകരനുണ്ട്.

പൊട്ടിത്തെറിച്ച് വാഴയ്ക്കന്‍

പൊട്ടിത്തെറിച്ച് വാഴയ്ക്കന്‍

ഹൈക്കമാന്‍ഡിനെതിരെ ശരിക്കും ജോസഫ് വാഴയ്ക്കന്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. ദില്ലിയില്‍ നിന്ന് ആളെ വിട്ട് ഇവിടെ കാര്യങ്ങള്‍ നടത്തിക്കളയാം എന്ന് വിചാരിക്കാവുന്ന കാലം പാര്‍ട്ടിയില്‍ കഴിഞ്ഞുപോയെന്ന് വാഴയ്ക്കന്‍ പറഞ്ഞു. മുല്ലപ്പള്ളിയെ പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ചുമതലകള്‍ അതും കഴിഞ്ഞ് ഒരു വര്‍ഷമെടുത്തു. ഇതെല്ലാം റിമോട്ട് കണ്‍ട്രോളിലാണ് നടക്കുന്നത്. മൂവാറ്റുപുഴയില്‍ ആര് നിന്നാലും ജയിക്കുമായിരുന്നു. എല്‍ദോ എബ്രഹാം തോറ്റത് വികസനം കൊണ്ടുവരാന്‍ സാധിക്കാത്തത് കൊണ്ടാണ്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപിയുടെ ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്. ജാതിയുടെ പേരില്‍ ജയരാജിന് കുറേ വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നും വാഴയ്ക്കന്‍ പറഞ്ഞു.

English summary
congress group leaders trying to oust mullapally ramachandran he complaints to high command
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X