കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘വെറും 2.52 ശതമാനം ബിജെപി; പോരാട്ടത്തിന് പറ്റിയ സ്ഥലം വേറെയില്ല’:സിപിഎമ്മിനെ പരിഹസിച്ച് വി ടി ബൽറാം

Google Oneindia Malayalam News

കർണാടക ബാഗേപള്ളിയിൽ സിപിഐഎം സംഘടിപ്പിച്ച ബഹുജന റാലിയെ പരിഹസിച്ച് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ് മുൻ എംഎൽഎയുടെ വിമർശനം.

'വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള, കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിലാണ് സിപിഎമ്മിന്റെ "ബിജെപി വിരുദ്ധ" പോരട്ടമെന്ന് വി ടി ബൽറാം ഫേസ്ബുക്കിൽ പരിഹസിച്ചു.

vt balram

വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റ്

വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള,കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച,സിപിഎം രണ്ടാം സ്ഥാനത്തും ജനതാദൾ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി."ബിജെപി വിരുദ്ധ" പോരാട്ടം നടത്താൻ കർണാടകത്തിൽ ഇതിലും നല്ല സ്ഥലം വേറെയില്ല.

ഹിജാബ് നിരോധനം; ന്യൂനപക്ഷങ്ങളെ രണ്ടാം പൗരന്മാരാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രിഹിജാബ് നിരോധനം; ന്യൂനപക്ഷങ്ങളെ രണ്ടാം പൗരന്മാരാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 65710 വോട്ടുകൾ നേടി കോൺഗ്രസ് ഭരിക്കുന്ന മണ്ഡലമാണ് ബാഗേപ്പള്ളി. രണ്ടാം സ്ഥാനത്ത് സിപിഐഎമ്മും മൂന്നാം സ്ഥാനത്ത് ജെഡിഎസും നിൽക്കുന്ന മണ്ഡലത്തിൽ നാലാം സ്ഥാനത്താണ് ബിജെപി. മൂന്നാമതുള്ള ജെഡിഎസ് 38302 വോട്ടുകളോടെയാണ് മുന്നിലെങ്കിൽ നാലാം സ്ഥാനത്തുള്ള ബിജെപിയുടെ വോട്ട് 4140 ആണ്.

ചെങ്കടലായി ബാഗേപള്ളി; ആഞ്ഞടിച്ച് പിണറായി, കേരളം കേന്ദ്രത്തിന്റെ കണ്ണിലെ കരടെന്ന് വിമർശനം

കര്‍ണാടകയില്‍ ബാഗേപള്ളിയെ ഇളക്കി മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സിപിഎം റാലിയും പൊതുസമ്മേളനവും. കര്‍ണാടകയില്‍ സിപിഎമ്മിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് ബാഗേപള്ളിയി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റാലിയിൽ പങ്കെടുത്തത്.

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് വര്‍ഗീയത ബോധപ്പൂര്‍വ്വം ഉയര്‍ത്തികൊണ്ടുവന്ന് ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പിണറായി ആരോപിച്ചു.

'കേരള സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തിന്‍റെ കണ്ണിലെ കരടാണ്. സാമ്പത്തികമായി ശ്വാസം മുട്ടിച്ചും കുതന്ത്രങ്ങള്‍ മെനഞ്ഞും കള്ളപ്രചാരവേല നടത്തുകയാണ്. നയതന്ത്ര സ്വര്‍ണകടത്ത് വിവാദം അടക്കം ഇതിന്‍റെ ഭാഗമാണ്. ദേശീയതയുടെ വക്താക്കളാകാന്‍ ബിജെപി ശ്രമിക്കുകയാണ്.

ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്ത് ഭീഷണി ഉയര്‍ത്തുന്നു.നിലവില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ല, ബിജെപിയുടെ റിക്രൂട്ടിങ്ങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്നും' പിണറായി വിജയന്‍ പറഞ്ഞു.

ബി വി രാഘവുലു, എം എ ബേബി തുടങ്ങിയവരും ബാഗേപള്ളിയിലെ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് ബാഗേപള്ളി. കോണ്‍ഗ്രസ് നേതാവ് എസ് എന്‍ സുബ്ബ റെഡ്ഢിയാണ് ബാഗേപള്ളിയിലെ സിറ്റിങ് എംഎല്‍എ. ദളിത് വിഭാഗവും കര്‍ഷകരും അധികമുള്ള മേഖലയാണ് ആന്ധ്ര കര്‍ണാടക അതിര്‍ത്തി മേഖലയിലുള്ള ബാഗേപള്ളി.

സർക്കാരിന് മത സാമുദായിക ശക്തികളോട് അനാവശ്യ മമതയെന്ന് സിപിഐ, പ്രവർത്തന മികവ് കുറവെന്നും വിമർശനംസർക്കാരിന് മത സാമുദായിക ശക്തികളോട് അനാവശ്യ മമതയെന്ന് സിപിഐ, പ്രവർത്തന മികവ് കുറവെന്നും വിമർശനം

English summary
congress leader and kpcc vice president vt balram facebook post against cpm rally and conference in bagepalli karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X