Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണോ സ്ത്രീ സുരക്ഷയുടെ പുതിയ മോഡല്‍; KSRTC ഡിപ്പോകളിലെ മദ്യവില്‍പ്പനയ്‌ക്കെതിരെ ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സ്ഥലം മദ്യക്കടകള്‍ക്കായി അനുവദിക്കാമെന്ന് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജി അറിയിച്ചിരുന്നു. ലേല നടപടികളിലൂടെ സ്ഥലം ഏറ്റെടുത്ത് നിയമപരമായി മദ്യം വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെഎസ്ആര്‍ടിസി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസി എംഡിയായ ബിജു പ്രഭാകര്‍ പുതിയ ആശയം മുന്നോട്ടുവച്ചത്.

എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ആശയത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളടക്കമുള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കുന്നത് സുരക്ഷ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ബിന്ദു കൃഷ്ണയുടെ വിമര്‍ശനം. കേരളത്തിലെ സ്ത്രീ സുരക്ഷയുടെ പുതിയ മോഡലാണോ ഇതെന്ന് ബിന്ദു കൃഷ്ണ ചോദിച്ചു. ബിന്ദു കൃഷ്ണയുടെ വാക്കുകളിലേക്ക്...

1

സര്‍ക്കാരിന് നല്ല ബുദ്ധി ഉപദേശിച്ച് നല്‍കാന്‍ ആരുമില്ലേ എന്ന് തുടങ്ങുന്ന കുറിപ്പിലാണ് ബിന്ദു രൃഷ്ണ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സ്ത്രീകളും, വിദ്യാര്‍ത്ഥികളും, കുട്ടികളും ഇനി കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും ബസ്സുകളിലും കയറണ്ട എന്നാണോ ? ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയുടെ പുതിയ മോഡല്‍ ? കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്ന വ്യാജേന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിന്ദു കൃ,്ണ ചോദിച്ചു.

2

കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ജനോപകാരപ്രദമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ? യുഡിഎഫിന്റെ മദ്യനയം തെറ്റാണെന്ന് പ്രസ്താവിച്ച് സെലിബ്രിറ്റികളെക്കൊണ്ട് പരസ്യമാമാങ്കം നടത്തിയ എല്‍ഡിഎഫിന്റെ മദ്യനയം ഇതാണോ ? മദ്യപിക്കുന്ന ഒരാളെ പോലും കുറ്റം പറയാന്‍ ഞാന്‍ ആളല്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ അവകാശങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്.

3

എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്ന വ്യാജേന ഡിപ്പോകളില്‍ മദ്യശാലകള്‍ തുറക്കാന്‍ ആലോചിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണെങ്കില്‍ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്. അതിന് മദ്യശാല തന്നെ തുടങ്ങണമെന്ന് നിര്‍ബന്ധമുണ്ടോ ?

പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

4

കണ്‍സ്യൂമര്‍ ഫെഡിന്റെയോ, സപ്ലൈകോയുടേയോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയാല്‍ പോരേ? ഒരു റേഷന്‍ കട തുടങ്ങിയാല്‍ പോലും ജനങ്ങള്‍ എത്തും. ഇനി അതും പോരായെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം വാടകയ്ക്ക് നല്‍കിയാല്‍ പോരേ. സ്ത്രീകളും, വിദ്യാര്‍ത്ഥികളും, കുട്ടികളും എത്തുന്ന ഡിപ്പോകളില്‍ മദ്യശാലകള്‍ തന്നെ തുടങ്ങണം എന്നത് സര്‍ക്കാരിന്റെ തല തിരിഞ്ഞ മദ്യനയമായും, ജനദ്രോഹ നടപടിയായും മാത്രമേ കാണാന്‍ കഴിയൂ. അത്തരം തീരുമാനങ്ങളില്‍ നിന്നും അടിയന്തിരമായി പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

5

സംസ്ഥാനത്തുള്ള കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ വര്‍ഷങ്ങളായി നിരവധി മുറികള്‍ വാടകയ്ക്ക് പോകാതെ കിടപ്പുണ്ട്. ബെവ്‌കോയുടെ വില്‍പ്പനശാലകളില്‍ ഭൂരിഭാഗവും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വാടകയാണ് ഇതിന് ബെവ്‌കോ നല്‍കുന്നത്. ഈ വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കാന്‍ പുതിയ പദ്ധതി കൊണ്ട് സാധിക്കും.

6

അതേസമംയ, ഇക്കാര്യത്തില്‍ വിശദീകരണവുമായി മന്ത്രി ആന്റണി രാജു രംഗത്തെത്തി. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ, വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നതെന്നും ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. അതുകൊണ്ട് ഇത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധുമുട്ടുണ്ടാകില്ല. ജീവനക്കാര്‍ ജോലി സമയത്ത് മദ്യപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+