കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ലൗ ജിഹാദില്ല; ബിജെപിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചരണമെന്ന് തരൂർ

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വർഗീയ വിഷ പ്രചരണത്തെ തള്ളി കളയണം

Google Oneindia Malayalam News

തിരുവനന്തപുരം: ലൗ ജിഹാദ് വിവാദത്തിൽ ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ. കേരളത്തിൽ ലൗ ജിഹാദില്ലെന്ന് പറഞ്ഞ ശശി തരൂർ ബിജെപിക്ക് സംസ്ഥാനത്ത് എത്ര ലൗ ജിഹാദ് കേസുകൾ കണ്ടെത്താണ കഴിഞ്ഞെന്നും ചോദിച്ചു. കേരളത്തിൽ അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നിയമം പാസാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ പറഞ്ഞിരുന്നു.

Tharoor

"വർഗീയ വിഷം ചീറ്റുന്ന പ്രചരണമാണിത്. ഈ വിഷയത്തിൽ മലയാളികൾ വീണു പോകരുത്. വർഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിത്, കോൺഗ്രസ് അതിനെ ഏറ്റുപിടിക്കുന്നില്ല. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വർഗീയ വിഷ പ്രചരണത്തെ തള്ളി കളയണം," ശശി തരൂർ പറഞ്ഞു.

ബിജെപി സ്ഥാനാർഥികൾ പലരും മുഖ്യ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമായി പോലും ലൗ ജിഹാദ് ഉയർത്തിക്കൊണ്ട് വരുന്നത് ഇതിനോടകം തന്നെ വിവാദമായിരുന്നു. എൻഐഎ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ ലൗ ജിഹാദ് നടന്നട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഇത്തരത്തിൽ പ്രചരണങ്ങൾ നടത്തി ആളുകളെ വർഗീയമായ വേർതിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് ആരോപണം.

നേരത്തെ ലൗ ജിഹാദ് വിഷയവുമായി ബന്ധപെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നടത്തിയ പരാമർശവും വിവാദമായിരുന്നു. ല​വ്​ ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യം ദൂ​രീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണിയാണ് സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​പാ​ടി​ക്കി​െ​ട ആദ്യം ഉ​ന്ന​യി​ച്ചത്. ല​വ്​ ജി​ഹാ​ദ് വി​ഷ​യം വീ​ണ്ടും ച​ര്‍ച്ച​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെന്നും ജോ​സ് പറഞ്ഞിരുന്നു.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

അതേസമയം ജോസ് കെ.മാണിയെ തള്ളി എൽഡിഎഫ് നേതാക്കളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംഭവത്തിൽ പ്രതികരിച്ചു. ജോസിന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നും എൽഡിഎഫ് നിലപാടല്ലെന്നുമാണ് ഇരുവരും പറഞ്ഞത്.

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Innocent's campaign for Mukesh

English summary
Congress Leader Shashi Tharoor about Love Jihad in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X