പ്രശാന്ത് കിഷോറിനെ നേതൃത്വം വിശ്വാസത്തിലെടുക്കണം: അദ്ദേഹത്തെ കർണാടകയ്ക്കും ആവശ്യമുണ്ട്:വീരപ്പ മൊയ്ലി
ദില്ലി: രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തുന്നത് സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന് വന്നിരിക്കുന്നത്. സോണിയ ഗാന്ധി ഉള്‍പ്പടേയുള്ള വിവിധ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് കിഷോർ കോണ്‍ഗ്രസിനെ പുനഃരുജ്ജീവിപ്പിക്കാനുള്ള വലിയ പദ്ധതിയാണ് പാർട്ടിക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെയാണ് പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് കർണാടക ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിർന്ന നേതാക്കളുള്‍പ്പടെ മുന്നോട്ട് വന്നിരിക്കുന്നത്.

അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനമാണ് കർണാടക. കോണ്‍ഗ്രസിനേയും ബി ജെ പിയേയും സംബന്ധിച്ച് തിരഞ്ഞെടുപ്പില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ജെ ഡി എസും കൂടെ എത്തുമ്പോള്‍ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ സേവനം ഉപയോഗപ്പെടുത്തണെന്ന് ആവശ്യപ്പെട്ട് കർണാടകയില്‍ നിന്നുള്ള മുതിർന്ന നേതാവായ വീരപ്പ മൊയ്ലി രംഗത്ത് എത്തിയിരിക്കുന്നത്.

2022-2023ൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും പാർട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പാർട്ടിക്ക് പുറത്ത് രാഷ്ട്രീയ തന്ത്രജ്ഞനായി പ്രവർത്തിക്കുന്നതിന് പകരം കിഷോർ പാർട്ടിയിൽ ചേരാനും തന്ത്രങ്ങൾ മെനയാനും താനടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നുവെന്ന് മൊയ്‌ലി പറഞ്ഞു.

"അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളില്‍ വളരേയേറെ തൃപ്തിയുള്ള ഒരാളാണ് ഞാന്‍. അടുത്ത കാലത്തായി ഞാൻ കിഷോറിനെ മൂന്ന് തവണ കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ തന്ത്രങ്ങളിൽ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അത് കോണ്‍ഗ്രസിന് ഏറെ സഹായകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല"- മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസ് കിഷോറിനെ വിശ്വാസത്തിലെടുക്കണം, അടുത്ത തിരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള അദ്ദേഹത്തിന്റെ പദ്ധതികളിലും തന്ത്രങ്ങളിലും വിശ്വസിക്കണം. പശ്ചിമ ബംഗാൾ, ബീഹാർ, പഞ്ചാബ്, തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹം രാഷ്ട്രീയ പാർട്ടികളുടെ തന്ത്രജ്ഞനായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫലപ്രദമായ ആസൂത്രണമാണ് 2014ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാകാൻ സഹായിച്ചതെന്നും മോദി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ് ഉന്നതരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയ പ്രശാന്ത് കിഷോർ വെള്ളിയാഴ്ച പാർട്ടി നേതൃത്വവുമായി അടുത്ത ഘട്ട ചർച്ച നടത്തുമെന്നാണ് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രത്തെക്കുറിച്ച് കിഷോർ ‘വിശദമായ അവതരണം' നടത്തിയെന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തിന് ശേഷം എ ഐ സി സി യുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

"കോൺഗ്രസ് മേധാവി രൂപീകരിച്ച ഒരു സംഘം പദ്ധതി പഠിക്കുകയും അന്തിമ തീരുമാനത്തിനായി ഒരാഴ്ചയ്ക്കുള്ളിൽ അവർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും," കെസി വേണുഗോപാല്‍ പറഞ്ഞു. 2014-ൽ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിക്കസേരയിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശാന്ത് കിഷോർ, സമീപ വർഷങ്ങളിൽ വൈഎസ്‌സിആർ കോൺഗ്രസ് പാർട്ടി (വൈഎസ്‌സിആർപി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തുടങ്ങിയ പാർട്ടികള്‍ക്ക് വേണ്ടിയും വിജയകരമായ തീരിയില്‍ പ്രവർത്തിച്ചിരുന്നു. 2017 ല്‍ യുപിയില്‍ കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രവർത്തനമാണ് പ്രശാന്ത് കിഷോറിന്റെ പരാജയപ്പെട്ട ഏക പദ്ധതിയായി വിലയിരുത്തുന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്











Click it and Unblock the Notifications