• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തരൂര്‍ നമ്മുടെ ശത്രുവല്ല; ശത്രുക്കള്‍ സിപിഎമ്മും ബിജെപിയും: വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടക്കാല അധ്യക് സോണിയാഗാന്ധിക്ക് കത്തെഴുതിയ വിഷയത്തില്‍ കേരളത്തിലും ചര്‍ച്ചകള്‍ പുകയുകയാണ്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ യാതൊരു തലത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഡി സതീശന്‍. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ശത്രുവല്ല. മറിച്ച് സിപിഎമ്മും ബിജെപിയുമാണ് പാര്‍ട്ടിയുടെ ശത്രുവെന്നും വിഡി സതീശന്‍ നിലപാട് വ്യക്തമാക്കി.

'കേരളത്തില്‍ കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കും. രാഷ്ട്രീയ കാര്യസമിതി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. കത്തില്‍ ഒപ്പിട്ട ശശി തരൂരും പി.ജെ.കുരിയനും ആ തീരുമാനത്തിന്റെ കൂടെ നില്‍ക്കും.
ശശി തരൂര്‍ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ നേതാവാണ്. മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എം.പി.നമ്മുടെ ശത്രുക്കള്‍ സി പി എമ്മും ബിജെപിയുമാണ്.' വിഡി സതീശന്‍ പറഞ്ഞു.

cmsvideo
  Shashi Tharoor thanked Nirmala Sitaraman

  കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു ചര്‍ച്ചകള്‍ ഉയര്‍ന്നത്. ശശി തരൂര്‍ എംപിയും കത്തില്‍ ഒപ്പ് വെ്ച്ചിരുന്നു. എന്നാല്‍ ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ടിസ്റ്റാണെന്നു രാഷ്ട്രീയ പക്വതയില്ലാത്തയാളാണെന്നുമുള്ള കാചികുന്നില്‍ സുരേഷിന്റെ പരാമര്‍ശത്തിനി പിന്നാലെയായിരുന്നു നേതാക്കള്‍ക്കിടയില്‍ ഇത് ചര്‍ച്ചയാവുന്നത്.

  എന്നാല്‍ ഇതില്‍ വിയോപ്പറിയിച്ച് പിടി തോമസും ശബരിനാഥും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ശശി തരൂരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നിര്‍ഭാഗ്യകരമാണെന്നായിരുന്നു പിടി തോമസിന്റെ പ്രതികരണം. 'എ. കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലെടുത്തിരിക്കുന്ന നിലപാടിനൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എന്നത് സംശയരഹിതമായി ഗുരര വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ അതിന്റെ മറപിടിച്ച് ശശി തരൂരിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കം നിര്‍ഭാഗ്യകരമാണ്.
  ശശി തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണം.' പിടി തോമസ് വ്യക്തമാക്കി.

  വിഷയത്തില്‍ തരൂരിന് പിന്തുണ അറിയിച്ച് കെഎസ് ശബരീനാഥനും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശബരീനാഥന്‍ പറഞ്ഞു. രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകള്‍, നെഹ്റുവിയന്‍ ആശയങ്ങള്‍, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍,യുവാക്കളുടെ സ്പന്ദങ്ങള്‍.ദേശീയതയുടെ ശരിയായ നിര്‍വചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കള്‍ക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഡോക്ടര്‍ ശശി തരൂരിലൂടെയാണെന്നും ശബരീനാഥന്‍ വ്യക്തമാക്കി.

  'നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല''നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല'

  പത്തനംതിട്ടയില്‍ ഇന്ന് 88 കൊവിഡ് രോഗികള്‍; രോഗമുക്തി നേടിയത് 89 പേര്‍പത്തനംതിട്ടയില്‍ ഇന്ന് 88 കൊവിഡ് രോഗികള്‍; രോഗമുക്തി നേടിയത് 89 പേര്‍

  ശശി തരൂര്‍... കേരളത്തിലെ കോണ്‍ഗ്രസില്‍ 'ഫിറ്റ്' ആകാത്ത നേതാവ്! എന്നും എപ്പോഴും... എന്തുകൊണ്ട്?ശശി തരൂര്‍... കേരളത്തിലെ കോണ്‍ഗ്രസില്‍ 'ഫിറ്റ്' ആകാത്ത നേതാവ്! എന്നും എപ്പോഴും... എന്തുകൊണ്ട്?

  English summary
  Congress leadership crisis: VD Satheesan said CPM and BJP are the enemies of congress not sashi tharoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X