കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിന്‍റെ കാരണം; നേതാക്കള്‍ ആരെയാണ് ഭയക്കുന്നത്

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ക്ക് സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെങ്കില്‍ എന്തുകൊണ്ട് മാതൃസംഘടനയില്‍ നടത്താന്‍ സാധിക്കുന്നില്ല. സമവായ പട്ടികയുമായി ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ ദില്ലിയില്‍ പോയി സമ്മര്‍ദ്ദം ചെലുത്തി തിരഞ്ഞെടുപ്പ് താഴെത്തട്ടില്‍ മാത്രമാക്കുന്നു. മേല്‍ ഘടങ്ങളില്‍ സമവായവും. എന്നാല്‍ മാത്രമേ നേതാക്കളുടെ ഇഷ്ടക്കാരെ നേതൃനിരയിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു. രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം 2010 മുതല്‍ രാജ്യത്ത് യൂത്ത് കോണ്‍ഗ്രസ്സിലും-എന്‍എസ്‌യുഐ യിലും തിരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിനായി ഒരു പ്രത്യേക ടീമിനെയും രൂപീകരിച്ചിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷനും നിലവിലുണ്ട്.

രണ്ടോ മൂന്നോ വര്‍ഷംമാണ് തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റികളുടെ കാലാവധി. താഴെത്തട്ട് മുതല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി വോട്ടര്‍ ലിസ്റ്റ് ഉണ്ടാക്കിയാണ് ഇലക്ഷന്‍ നടന്നുകണ്ടിരിക്കുന്നത്. ഇത് കെ എസ് യു-യൂത്ത് കോണ്‍ഗ്രസ്സ് എന്നീ പോഷക സംഘടനകളില്‍ മാത്രമേ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നുള്ളു.
.സംഘടനകളില്‍ ഗ്രൂപ്പ് അപ്രമാധിത്യം ഒഴിവാക്കാനാണ് ഇലക്ഷന്‍ സമ്പ്രദായം രൂപീകരിച്ചതെങ്കിലും ഗ്രൂപ്പുകള്‍ തമ്മിലാണ് ഇലക്ഷനില്‍ മത്സരങ്ങള്‍ കൂടുതലും.  

ഇലക്ഷന്‍ എങ്ങനെ സമവായമാകുന്നു

ഇലക്ഷന്‍ എങ്ങനെ സമവായമാകുന്നു

താഴെത്തട്ടില്‍ ഇലക്ഷനും അത് മേലെത്തട്ടിലാകുമ്പോഴേക്കും സമവായവുമാകുന്നു..കാരണം മറ്റൊന്നുമല്ല ഇലക്ഷന്‍ നടത്തിയാല്‍ ഇന്ന് കാണുന്ന പല നേതാക്കന്മാരും വീട്ടില്‍ ഇരിക്കേണ്ടിവരുമെന്നതു തന്നെയാണ് കാരണം. ജനകീയരായ നേതാക്കള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പ് നടന്നാല്‍ നേതൃസ്ഥാനത്ത് എത്താല്‍ സാധിക്കുകയുള്ള.
ഇലക്ഷന്‍ നടത്താനുള്ള പദ്ധതി ഇട്ടാല്‍ ശത്രുത മറന്ന് ഗ്രൂപ്പ് നേതാക്കള്‍ ഒരുമിച്ച് ദില്ലിക്ക് പോകും. സമ്മര്‍ദ്ദം ചെലുത്തി സമവായ ഇലക്ഷനാക്കി മാറ്റും.

ജനകീയരായ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പിനെ പേടിയില്ല

ജനകീയരായ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പിനെ പേടിയില്ല

സാധാരണ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ താങ്ങും തണലുമാകുന്ന നേതാക്കള്‍ക്ക് സംഘടനാ തിരഞ്ഞെടുപ്പിനെ പേടി കാണില്ല. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ മത്സരിച്ചാല്‍ വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇക്കൂട്ടരെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് പേടിയാണ്.

സംഘടനാ തിരഞ്ഞെടുപ്പിനെ ഭയക്കുന്ന നേതാകള്‍

സംഘടനാ തിരഞ്ഞെടുപ്പിനെ ഭയക്കുന്ന നേതാകള്‍

ഗ്രൂപ്പ് നേതാക്കളുടെ പെട്ടിതൂക്കി നടക്കുന്നവര്‍ക്കും,നേതാക്കളുടെ കൂടെ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്കും, ഫോട്ടോകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നവര്‍ക്കും സംഘടനാ തിരഞ്ഞെടുപ്പിനെ ഭയമായിരിക്കും, പ്രവര്‍ത്തകരുമായി ബന്ധമില്ലാത്ത നടക്കുന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടും എന്ന കാര്യത്തില്‍ ഒരു സംശവുമില്ല.

സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്

സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്

ബൂത്ത് തലം മുതല്‍ കെപിസിസി തലം വരെ നിഷ്പക്ഷമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണം. ഗ്രൂപ്പുകളുടെ അധിപ്രസരം അവസാനിച്ചാല്‍ മാത്രമേ പാര്‍ട്ടി ശക്തിപ്പെടുത്താകു.ശക്തരായ നേതാക്കള്‍ നേതൃസ്ഥാനത്തേക്ക് വന്നാല്‍ 2019 ലെ ലാകസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടു്പപുകളില്‍ പാര്‍ട്ടിക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ സാധിക്കും.

English summary
why congress leadership is not ready to do internal elections in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്