• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പത്തനംതിട്ടയില്‍ എതിരില്ലാതെ ആന്റോ ആന്റണി..... ശബരിമല മുതലാക്കാനാവാതെ ബിജെപി!!

പത്തനംതിട്ട: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പത്തനംതിട്ടയില്‍ യുഡിഎഫിന്റെ ആന്റോ ആന്റണിക്ക് വിജയം. ശബരിമല സമരം ആഞ്ഞടിച്ച മണ്ഡലത്തില്‍ ബിജെപിക്ക് മൂന്നാം സ്ഥാനത്താണ് എത്താന്‍ സാധിച്ചത്. ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ശബരിമല സമരത്തിലൂടെ വലിയ നേട്ടം ഉണ്ടാവുമെന്നും കെ സുരേന്ദ്രന്‍ 20000 വോട്ടിന് വിജയിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.

എന്നാല്‍ ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകളും അതോടൊപ്പം വോട്ടിംഗ് ശതമാനത്തിലെ വര്‍ധനവും യുഡിഎഫിന് ഗുണം ചെയ്തിരിക്കുകയാണ്. 44613 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തി. മികച്ച പോരാട്ടമാണ് വീണ കാഴ്ച്ചവെച്ചത്.

കടുപ്പമേറിയ പോരാട്ടം

കടുപ്പമേറിയ പോരാട്ടം

ദേശീയ രാഷ്ട്രീയം പോലും ശ്രദ്ധിച്ച മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ പോകുന്ന മണ്ഡലം ഇതായിരിക്കുമെന്നും പ്രവചനമുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ച് ആന്റോ ആന്റണി തന്നെ ഇവിടെ ജേതാവായിരിക്കുകയാണ്. 380089 വോട്ടുകളാണ് ആന്റോ ആന്റണി നേടിയത്. അതേസമയം സിപിഎമ്മിന്റെ വീണാ ജോര്‍ജ് 335476 വോട്ട് നേടി. ബിജെപിയുടെ കെ സുരേന്ദ്രനും മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ നേടി.

കോണ്‍ഗ്രസ് ക്യാമ്പിലെ പടലപിണക്കങ്ങള്‍

കോണ്‍ഗ്രസ് ക്യാമ്പിലെ പടലപിണക്കങ്ങള്‍

ബിജെപിയിലെ പ്രശ്‌നങ്ങളുടെ അത്രയില്ലെങ്കിലും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പത്തനംതിട്ടയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സിറ്റിംഗ് എംപി ആന്റോ ആന്റണിയുടെ പേര് ഒഴിവാക്കി ജില്ലയില്‍ നിന്നുള്ള സാധ്യത പട്ടിക കെപിസിസിക്കു നല്‍കുന്നതുവരെ എത്തിയിരുന്നു കോണ്‍ഗ്രസ് ക്യാമ്പിലെ പടലപിണക്കങ്ങള്‍. ജില്ലക്കാരനായ ആള്‍ വേണമെന്നതായിരുന്നു ആന്റോ ആന്റണി വിരുദ്ധരുടെ പ്രധാനമായും ആവശ്യപ്പെട്ടത്. പലപ്രമുഖരുടേയും പിന്തുണ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നീക്കത്തിനു ഉണ്ടായിരുന്നു. ഇത് സ്ഥാനാര്‍ത്ഥിത്വം വൈകുന്നതിന വരെ കാരണമായത്.

ആന്റോ ആന്റണിയുടെ നേട്ടം

ആന്റോ ആന്റണിയുടെ നേട്ടം

മണ്ഡലത്തില്‍ ഏറ്റവും ജനപ്രിയനാണ് ആന്റോ ആന്റണി. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പത്തനംതിട്ടയെ പ്രതിനിധീകരിക്കുന്നു. മറ്റ് രണ്ടു മുന്നണി സ്ഥാനാര്‍ഥികളേക്കാളും മണ്ഡലത്തിലും രാഷ്ട്രീയ രംഗത്തും കൂടുതല്‍ വേരോട്ടം ഉളള നേതാവാണ് അദ്ദേഹം. എംപി എന്ന നിലയില്‍ മണ്ഡലത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ആറന്മുളയില്‍ ശ്രദ്ധേയ സാന്നിധ്യമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ വളരാന്‍ സാധിച്ചിട്ടുള്ള വീണ ജോര്‍ജ് പ്രതിനിധാനം ചെയ്യുന്ന ക്രൈസ്തവ സഭയുടെ മണ്ഡലത്തിലെ സ്വാധീനവും സിപിഎം ഇവരെ തന്നെ ഇവിടേയ്ക്ക് നിയോഗിക്കുന്നതിനു കാരണമായി. ആദ്യമേ തന്നെ രംഗത്ത് എത്തി ചിട്ടയായ പ്രചാരണത്തിലൂടെ ഏറെ മുന്നോട്ട് പോകാന്‍ വീണ ജോര്‍ജിനു സാധിച്ചിരുന്നു.

സുരേന്ദ്രന്‍ നേടിയെടുത്ത സീറ്റ്

സുരേന്ദ്രന്‍ നേടിയെടുത്ത സീറ്റ്

കെ സുരേന്ദ്രന്‍ പാര്‍ട്ടിക്കുള്ളില്‍ പോരാടി വാങ്ങിയ സീറ്റാണ് പത്തനംതിട്ട. ഇവിടെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ബിജെപിയ്ക്ക് ഏറെ പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നു. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അടക്കം പല പ്രമുഖര്‍ക്കും പത്തനംതിട്ടയില്‍ കണ്ണുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉയര്‍ന്ന വിവാദങ്ങളും പ്രശ്‌നങ്ങളും ഒക്കെ പരിഹരിച്ച് സ്ഥാനാര്‍ഥിയെ പ്രചാരണ രംഗത്ത് ഇറക്കിയപ്പോള്‍ മറ്റ് രണ്ട് മുന്നണികളും ഏറെ മുന്നോട്ട് പോയി കഴിഞ്ഞിരുന്നു. പക്ഷെ ഇതൊന്നും കണക്കാക്കാതെ സുരേന്ദ്രന്‍ രംഗത്തിറങ്ങിയത് ബിജെപിക്ക് നേട്ടാകുകയായിരുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വര്‍ധിക്കുന്നുണ്ട്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം. 2009ല്‍ സിപിഎം ജില്ല സെക്രട്ടറിയായിരുന്ന കെ. അനന്തഗോപനെ 1,11,206 വോട്ടുകള്‍ക്കാണ് ആന്റോ ആന്റണി തോല്‍പ്പിച്ചത്. 2014ല്‍ ആയപ്പോള്‍ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം കുറഞ്ഞു. സിപിഎം സ്വതന്ത്രനായി മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് പീലിപ്പോസ് തോമസിനെ 56,191 വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെടുത്തിയത്. 2014ല്‍ മണ്ഡലത്തില്‍ ആന്റോ ആന്റണി 3,58,842 വോട്ടുകള്‍ നേടി. പീലിപ്പോസ് തോമസിന് ലഭിച്ചത് 3,02,651 വോട്ടുകള്‍. 2014ല്‍ ഏഴ് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറിയപ്പോള്‍ പിന്നാലെ വന്ന 2016 തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആധിപത്യം രണ്ടായി കുറഞ്ഞു. നാലിടത്ത് എല്‍ഡിഎഫും ഒരിടത്ത് പി.സി. ജോര്‍ജും വിജയിച്ചു.

ശബരിമല ഏറ്റില്ല

ശബരിമല ഏറ്റില്ല

ശബരിമല സമരം ബിജെപിയെ കാര്യമായി സഹായിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടികള്‍ക്കെല്ലാം അതീതമായ പൂഞ്ഞാര്‍ സിപി ജോര്‍ജിനാപ്പമെന്ന ധാരണയും ബിജെപിക്ക് തിരിച്ചടിയായി മൂന്നാം സ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തത്. അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് സുരേന്ദ്രന് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞത്. ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം എന്ന് വന്നെങ്കിലും പിന്നീട് ഇത് മാറി. അതേസമയം മണ്ഡലങ്ങളില്‍ സുരേന്ദ്രന്‍ പ്രചാരണത്തില്‍ മുന്നിലെത്തിയെങ്കിലും ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ഗുണം ലഭിച്ചത് യുഡിഎഫിനാണ്. പൂഞ്ഞാറിലും മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍ എത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി.... രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ മുതിര്‍ന്ന നേതാക്കള്‍!!

English summary
congress led udf wins pathanamthitta bjp fails miserably
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X