പദ്മജ വേണുഗോപാൽ ഡിസിസി അധ്യക്ഷയാകും? 3 വനിതകൾ വേറെയും.. കോൺഗ്രസിലെ പുതിയ നീക്കം ഇങ്ങനെ
തൃശ്ശൂർ; നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഡിസിസി തലത്തിൽ അഴിച്ച് പണിക്ക് ഒരുങ്ങുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. കെപിസിസി ഭാരവാഹികളെ കണ്ടെത്തുന്നതിന് മുൻപ് തന്നെ അധ്യക്ഷൻമാരെ നിയമിക്കാനാണ് പാർട്ടിയിൽ ധാരണയായിരിക്കുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം നൽകികൊണ്ടാകും പുതിയ പട്ടിക.
ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ യുഡിഎഫ് ഏറ്റവും വലിയ തിരിച്ചടി നേരിട്ട ജില്ലകളിലൊന്നായ തൃശ്ശൂരിൽ വനിതാ അധ്യക്ഷയെ നിയമിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു തൃശ്ശൂരിൽ കോൺഗ്രസ് നേരിട്ടത്. ആകെയുള്ള 13 സീറ്റിൽ 12 ലും പരാജയപ്പെട്ടു. ഈ തിരച്ചടിയിൽ നിന്ന് പാർട്ടിയെ കൈപിടിച്ച് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ടിഎൻ പ്രതാപനെ പാർട്ടി ജില്ലാ അധ്യക്ഷനായി കോൺഗ്രസ് നിയമിച്ചത്. എന്നാൽ 2019 ൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്നും പ്രതാപൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കെപിസിസി നിർദ്ദേശ പ്രകാരം അദ്ദേഹം പിന്നീട് രാജിവെച്ചു.

തുടർന്ന് ഒന്നര വർഷത്തോളം പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റുമാരായ ഒ അബ്ദുറഹ്മാൻക്കുട്ടിക്കും പദ്മജ വേണുഗോപാലിനുമായിരുന്നു ഡിസിസിയുടെ താത്കാലിക ചുമതല. ഒടുവിൽ മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുലിൽ ഗ്രൂപ്പ് രാഷ്ട്രീയങ്ങൾ കലങ്ങി മറഞ്ഞതോടെ മുൻ എംഎൽഎ കൂടിയായ എംപി വിൻസെന്റിനെ അധ്യക്ഷനായി നിയമിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മുൻപായിരുന്നു നിയമനം. വിൻസെന്റിനെ നിയമനത്തിനെതിരെ പാർട്ടിയിൽ തുടക്കം മുതൽ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. മുൻ കെപിസിസി പ്രസിഡന്റ് കൂടിയായിരുന്ന വിഎം സുധീരൻ ഉൾപ്പെടെ തിരുമാനത്തിനെതിരെ എതിർപ്പ് രംഗത്തെത്തിയിരുന്നു.

എന്നാൽ ഇതെല്ലാം മറികടന്ന് കൊണ്ടാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പിന്തുണയോടെ വിൻസെന്റ് അധ്യക്ഷനായത്.എന്നാൽ 2021 ലെ ജില്ലയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വിൻസെൻറിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. തൃശ്സൂരിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന പദ്മജ വേണുഗോപാലും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരു്നു.

ഇത്തവണയും തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് ജില്ലയിൽ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. ഒരു കാലത്ത് കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായിരുന്ന തൃശ്ശൂരിൽ പോലും പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞില്ല. 2016 ലും 2021 ലും തൃശ്ശൂരിൽ നിന്ന് പദ്മജ വേണുഗോപാലായിരുന്നു മത്സരിച്ചിരുന്നത്.

അനുകൂല സാഹചര്യം ഉണ്ടായിട്ട് കൂടി സംഘടന തലത്തിലെ വീഴ്ചയാണ് തൃശ്ശൂരിലെ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ പരാജയത്തിന് കാരണമായതെന്നായിരുന്നു നേതാക്കൾ ഉയർത്തിയ പരസ്യ വിമർശനം. കാര്യപ്രാപ്തിയും കർമശേഷിയും ഉള്ള നേതാക്കൾ വരാതെ ഇനി കോൺഗ്രസിന് തിരിച്ച് വരാൻ സാധിക്കില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ പദ്മജ വേണുഗോപാലിനെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വം അനൗപചാരികമായ തയ്യാറാക്കിയ പട്ടികയിലും പദ്മജയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇത്തവണ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതൽ വനിതകളെ പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.

ഇടതുപക്ഷത്തിന് പോലും ജില്ലാ തലത്തിൽ വനിതാ സെക്രട്ടറിമാർ ഇല്ലെന്നതിനാൽ വനിതകളെ ജില്ലാ തലത്തപ്പത്ത് നിയമിക്കുന്നത് ഗുണകരമാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.നിയമസഭ തിരഞ്ഞെടുപ്പിൽ വനിതകളെ തഴഞ്ഞുവെന്ന വിമർശനം കോൺഗ്രസിൽ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തിരുമാനം.

നിലവിവിൽ കൊല്ലത്ത് മാത്രമാണ് കോൺഗ്രസിന് വനിതാ അധ്യക്ഷ ഉള്ളത്. ബിന്ദു കൃഷ്ണയാണ് ഇവിടെ അധ്യക്ഷ. ബിന്ദുവിനൊപ്പം മൂന്നോ നാലോ വനിതകളെ നിയമിക്കാനാണ് നീക്കം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലായിരിക്കും വനിതകളെ പരിഗണിച്ചേക്കുക.
ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications