കോണ്‍ഗ്രസ് നേതാവിന് ബിജെപിയിലും അംഗത്വം; അന്വേഷണത്തിനെത്തിയപ്പോള്‍ വീട്ടില്‍ ഐഎന്‍ടിയുസി കമ്മിറ്റി
കൊല്ലം: സംസ്ഥാനം കൊറോണ ഭീതിലാണ്. അമറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സ്ഥിതിയില്‍ ആശ്വസിക്കാവുന്നതാണ്. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 27 പേര്‍ രോഗമുക്തരാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയും സംസ്ഥാന ബിജെപി ഒന്നിന് പുറകേ ഒന്നായി വെട്ടിലായി കൊണ്ടിരിക്കുകയാണ്.
പാനുരിലെ പാലത്തായിയിലെ പോക്‌സോ കേസില്‍ ബിജെപി നേതാവ് പത്മരാജിനെ കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ് ചെയതത്. തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡണ്ട് കൂടിയായിരുന്നു ഇയാള്‍. ഇപ്പോഴിതാ ബിജെപിയെ വെട്ടിലാക്കി അടുത്ത പ്രശ്‌നം. ബിജെപിയുടെ നിയോജക മണ്ഡലം ഭാരവാഹിക്ക് കോണ്‍ഗ്രസിലും ഭാരവാഹിത്വം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്.

ദ്വയാംഗത്വം
ബിജെപിയുടെ ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈറസ് പ്രസിഡണ്ടിനാണ് ഒരേ സമയം ബിജെപിയിലും കോണ്‍ഗ്രസിലും ഭാരവാഹിത്വം കണ്ടെത്തിയിരിക്കുന്നത്. ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈറസ് പ്രസിഡണ്ടായി ഒരുമാസം മുന്‍പ് ചുമതലയേറ്റ സുഗതന്‍ പറമ്പിലിനാണ് ദ്വയാംഗത്വം കണ്ടെത്തിയിരിക്കുന്നത്.

ഐഎന്‍ടിയുസി
ബിജെപിയിലെ അംഗത്വത്തിന് പുറമേ സുഗതന്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയിലും അംഗമാണ്. നേരത്തെ ഇയാള്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നതോടെ അംഗത്വം നല്‍കി. പിന്നാലെ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡണ്ടായി ചുമതലയേല്‍ക്കുകയായിരുന്നു.

ബിജെപിയില്‍
കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു സുഗതന്‍ നാല് വര്‍ഷം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ ബിബി ഗോപകുമാറിന്റെ സ്വാധീനത്തില്‍ ഇയാളെ മണ്ഡലം വൈസ് പ്രസിഡണ്ടായി നാമനിര്‍ദേശം ചെയ്യുകയായിരുന്നു.

നേതാക്കള്‍
പക്ഷെ സുഗതന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കിലും കോണ്‍ഗ്രസ് ഐഎന്‍ടിയുസി മേഖല പ്രസിണ്ട്, ബ്ലോക്ക് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് അംഗം എന്നീ ചുമതലകളലില്‍ നിന്നും ഇതുവരെ പുറത്താക്കിയിട്ടില്ല, അത് മാത്രമല്ല ഇയാള്‍ ഇപ്പോഴും ഈ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

ഐഎന്‍ടിയുസി കമ്മിറ്റി
സംഭവം വിവാദമായതോടെ അന്വേഷിക്കുന്നതിനായി ഒരു സംഘം ബിജെപി നേതാക്കള്‍ സുഗതന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് സുഗതന്റെ വീട്ടില്‍ ഐഎന്‍ടിയുസി കമ്മിറ്റി നടക്കുകയായിരുന്നു. ഇത് പിന്നാലെ വാക്ക് തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.

അംഗമല്ലെന്ന് കോണ്‍ഗ്രസ്
പ്രദേശിക കോണ്‍ഗ്രസ് നേതാവിനെ നിയോജമണ്ഡലം വൈസ് പ്രസിഡണ്ടാക്കിയതില്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ ഇരു പാര്‍ട്ടിക്കാര്‍ക്കും രണ്ട് നിലപാടാണ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതാവാണെന്നാണ് സുഗതന്‍ പറയുന്നത്. എന്നാല്‍ സുഗതന്റെ പാര്‍ട്ടിയുമായുള്ള ബന്ധത്തെ പൂര്‍ണ്ണമായി തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ്. സുഗതന്‍ ബിജെപിയില്‍ ചേര്‍ന്നത് മുതല്‍ ഇയാള്‍ക്ക് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് ബിന്ദു കൃഷ്ണ പറയുന്നു.












Click it and Unblock the Notifications