Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ ഡിജിറ്റലാകുന്നു; ലക്ഷ്യം 50 ലക്ഷം പേര്‍

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വ വിതരണം ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മാര്‍ച്ച് 31വരെ നടത്താനും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഈ വര്‍ഷം 50 ലക്ഷം പേര്‍ക്ക് അംഗത്വം നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 33 ലക്ഷം ആയിരുന്നു. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെയാകും അംഗത്വ വിതരണം. ഇതിനായി ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ നടത്തുമെന്ന് യോഗത്തിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ സാധാരണഗതിയിലുള്ള അംഗത്വ വിതരണവും നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത റിട്ടേണിംഗ് ഓഫീസര്‍ ജി പരമേശ്വര പറഞ്ഞു. അംഗത്വത്തിന് 15 രൂപയാണ്. അംഗത്വ വിതരണത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നേതൃയോഗത്തില്‍ തീരുമാനമായി.

k

റിട്ടേണിങ് ഓഫിസര്‍ ജി. പരമേശ്വര, അസി. റിട്ടേണിങ് ഓഫിസര്‍ വികെ അറിവഴകന്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, നിര്‍വാഹക സമിതിയംഗങ്ങള്‍, ഡിസിസി അധ്യക്ഷന്‍മാര്‍, പോഷക സംഘടനാ, സെല്‍ അധ്യക്ഷന്‍മാര്‍ സംബന്ധിച്ചു. അംഗത്വ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ചുമതലക്കാര്‍ക്കും നിയോജക മണ്ഡലം ചുമതലയുള്ളവര്‍ക്കും രാവിലെ ഇന്ദിരാഭവനില്‍ വച്ച് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇതിന് ശേഷമായിരുന്നു നേതൃയോഗം.

അതേസമയം ഡിസിസി പട്ടിക അന്തിമമായിട്ടില്ലെന്നാണറിയുന്നത്. പ്രധാന നേതാക്കളുടെ അവസാന വട്ട ചര്‍ച്ച നടക്കാത്തതിനാല്‍ നീണ്ടുപോവുകയാണ്. കഴിഞ്ഞ ദിവസം നടന്നുവെന്നാരോപിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ഗ്രൂപ്പ് യോഗത്തെ കുറിച്ചു സമിതിയില്‍ പരാമര്‍ശമുണ്ടായില്ല. പാര്‍ട്ടി പുനഃസംഘടന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നതില്‍ കെപിസിസി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വിശദീകരണവുമായി എത്തിയതോടെ കാര്യങ്ങള്‍ തത്കാലത്തേക്ക് തണുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+