Get Updates
Get notified of breaking news, exclusive insights, and must-see stories!

മോൻസൺ വിഷയത്തിൽ കലങ്ങിമറിഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം; പ്രതികരണവുമായി സുധീരനും

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ കൊച്ചിയിൽ ക്രൈംബ്രാഞ്ചിൻ്റെ റിമാൻഡിൽ കഴിയുന്ന മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ കലങ്ങിമറിഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം. ഏത് അന്വേഷണവും വരട്ടെയെന്നും എന്തിനേയും നേരിടാൻ തയ്യാറാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. തട്ടിപ്പിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും വി എം സുധീരൻ പറഞ്ഞു.

അതേസമയം,രമേശ് ചെന്നിത്തലക്കെതിരെ ഉയർന്ന ആരോപണത്തിൽ ആരോപണമുന്നയിച്ചയാളുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, ചാനലിൽ ആരെങ്കിലും വന്നിരുന്ന് എന്തെങ്കിലും പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

1

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുന്നു. കെ സുധാകരനെ കുറിച്ചുള്ള ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ രമേശ് ചെന്നിത്തലയെക്കുറിച്ചും ചാനൽ ചർച്ചകളിൽ വിവാദമുയർന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി വിവിധ നേതാക്കൾ രംഗത്തെത്തിയത്.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

2

പുരാവസ്തു തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി എം സുധീരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഏറെ ദിവസങ്ങൾക്കുശേഷം കെപിസിസി ആസ്ഥാനത്തെത്തിയ വി എം സുധീരൻ ഇക്കാര്യം വീണ്ടും മാധ്യമങ്ങളോട് ആവർത്തിച്ചു. ഒരിക്കലും ഒരു രാഷ്ട്രീയ വാദപ്രതിവാദമായി സംഭവം മാറാൻ പാടില്ല. സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞ സുധീരൻ രാഷ്ട്രീയ വാദപ്രതിവാദമായി മാറിയാൽ യഥാർത്ഥ കുറ്റവാളി രക്ഷപ്പെടുമെന്നും ചൂണ്ടിക്കാട്ടി. അത് പിന്നീട് മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ചുവിടാൻ സഹായകമാകുമെന്നും ഒരിക്കലും അത് സംഭവിക്കാൻ പാടില്ലെന്നും സുധീരൻ അഭിപ്രായപ്പെട്ടു.

3

ആഭ്യന്തരവകുപ്പിനെതിരായ വിമര്‍ശനവും സുധീരന്‍ ഉന്നയിച്ചു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്നും ഒരു പ്രശ്നവുമില്ലെന്നും കെ.സുധാകരന്‍ പ്രതികരിച്ചു. സിബിഐയല്ല ഏത് അന്വേഷണം ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ. ഒരു കറുത്ത ബുക്ക് പോലും തൻ്റെ പൊതുപ്രവർത്തനം ജീവിതത്തിൽ കണ്ടെത്താനാകില്ലെന്നും സുധാകരൻ പറഞ്ഞു. അന്വേഷണം നടത്തണം എന്നാണ് പറയുന്നത്. അങ്ങനെയെങ്കിലും, തനിക്ക് വ്യക്തിത്വം തെളിയിക്കാനാകുമല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

4

തട്ടിപ്പുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും സുധാകരന്‍ തള്ളി. തനിക്കെതിരെ വന്നതുപോലെ തന്നെയാണ് ചെന്നിത്തലക്കെതിരെയും ആരോപണം വന്നതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ആര്‍ക്കെതിരെയും എന്തും പറയാവുന്ന സ്ഥിതിയാണെന്നാണ് വി.ഡി.സതീശന്‍ പ്രതികരിച്ചത്. കെ സുധാകരനെതിരെ ഉയർന്നിട്ടുള്ള ആരോപണം ഒരു രാഷ്ട്രീയ വിനോദമാക്കി സർക്കാർ മാറ്റരുത്. അങ്ങനെയാണെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനമെന്നും സതീശൻ പറഞ്ഞു.

5

ചെന്നിത്തലക്കെതിരെ ഉയർന്ന ആരോപണത്തിൽ അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെ. ചാനലിൽ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാനില്ലെ. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും വിവാദച്ചുഴിയിലകപ്പെട്ട കോൺഗ്രസിന് മോൻസൺ വിഷയവും തലവേദനയാകുകയാണ്.

Recommended Video

cmsvideo
    ഈ മോൻസൺ ആള് കൊള്ളാലോ ? സുധാകരന്റെ വീട്ടിൽ കോസ്മെറ്റിക് വിദഗ്തനായ മോൻസൺ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+