കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ 'ആപ്പിലാക്കാന്‍' കോണ്‍ഗ്രസ്സിന്റെ പുതിയ ശക്തി ആപ്പ്; ലക്ഷ്യം യുവജനങ്ങള്‍, പിന്നില്‍ രാഹുല്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്കും മോദിക്കുമെതിരെ സര്‍വ്വ സന്നാഹങ്ങങ്ങളും സംഭരിച്ച് പോരാടുകയാണ് കോണ്‍ഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

അധികാരം ലഭിച്ച സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയും കോണ്‍ഗ്രസ് പ്രധാന പ്രചരണ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ഇതിന് പിന്നാലെയാണ് ന്യൂജനറേഷനെ സ്വാധീനിക്കാനുള്ള തന്ത്രങ്ങളും കോണ്‍ഗ്രസ് ഒരുക്കുന്നത്.

അതേ തന്ത്രം

അതേ തന്ത്രം

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആധുനിക സാങ്കേതിക വിദ്യയെ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്തത് ബിജെപിയായിരുന്നു. എന്നാല്‍ ഇത്തവണ അതേ തന്ത്രം ബിജെപിക്കെതിരായി മറിച്ച് പയറ്റാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

യുവജനങ്ങള്‍ക്കിടയില്‍

യുവജനങ്ങള്‍ക്കിടയില്‍

യുവജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമാണ് ബിജെപിക്കുള്ളത്. ഇതുംകൂടി മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് യുവജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ വേണ്ടി അണിയറയില്‍ തന്ത്രങ്ങള്‍ മെനയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓണ്‍ലൈന്‍ അംഗത്വ വിതരണം സജീവമാക്കും.

ശക്തി ആപ്പ്

ശക്തി ആപ്പ്

എഐസിസി ഡാറ്റാ അനലറ്റിക്‌സ് വിഭാഗം ശക്തി എന്ന പേരിലാണ് കോണ്‍ഗ്രസ് പുതിയ ആപ്പ് അവതരിപ്പിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും വിജയകരമായി നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ആപ്പ് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

പിന്നില്‍ രാഹുല്‍

പിന്നില്‍ രാഹുല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ശക്തി പദ്ധതിക്ക് പിന്നില്‍. തിരിച്ചറിയല്‍ കാര്‍ഡുള്ള ആര്‍ക്കും എളുപ്പത്തില്‍ പദ്ധതിയുടെ ഭാഗമാകാം. ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്കും രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും.

എളുപ്പത്തില്‍ ആശയവിനിമയം

എളുപ്പത്തില്‍ ആശയവിനിമയം

ഇതിലൂടെ നേതാക്കള്‍ക്കും താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആശയ വിനിമയം വളരെ എളുപ്പത്തില്‍ സാധ്യമാവും. അതായത് ബൂത്ത് തലത്തിലുള്ള പ്രശ്‌നം എഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പോലും നിഷ്പ്രയാസം സാധിക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും

രാജസ്ഥാനിലും മധ്യപ്രദേശിലും

ഓരോ പ്രദേശങ്ങളേയും ബാധിക്കുന്ന നിര്‍ണ്ണായക വിഷയങ്ങളില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി തേടിയ ശേഷം പാര്‍ട്ടി നേതൃത്വത്തിന് തീരുമാനമെടുക്കാം. രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തി ആപ്പ് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നു.

കേരളത്തിലും

കേരളത്തിലും

ഇരു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗം വളരെ ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലും പദ്ധതി വിജയകരമായി നടപ്പിലാക്കാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി തന്നെ മറ്റു സംസ്ഥാനങ്ങളിലും ആപ്പ് അവതരിപ്പിക്കും.

അടിസ്ഥാന ലക്ഷ്യം

അടിസ്ഥാന ലക്ഷ്യം

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ അഗത്വം വഴി പാര്‍ട്ടിയിലേക്ക് എത്തുന്ന യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ആപ്പിന്റെ അടിസ്ഥാന ലക്ഷ്യം.

സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍

സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍

ഇതിനോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും സജീവമാക്കാന്‍ അംഗങ്ങള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മണ്ഡലമടിസ്ഥാനത്തില്‍ സൈബര്‍ വിങ് രൂപീകരിക്കും.

ഓണ്‍ലൈന്‍ മേഖലയും

ഓണ്‍ലൈന്‍ മേഖലയും

തിരഞ്ഞെടുപ്പില്‍ പരമ്പരാഗത പ്രചരണമാര്‍ഗങ്ങളെ മാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്നും യുവാക്കളെ സ്വാധീനിക്കാന്‍ ഓണ്‍ലൈന്‍ മേഖലയും ഫലപ്രദമായി ഉപയോഗിക്കാനാണ് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് തീരുമാനം. താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നതടക്കമുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

English summary
congress releases new shakthi app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X