ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ശേഷം കോണ്‍ഗ്രസില്‍ ക്രൈസ്തവ പ്രാതിനിധ്യം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന്
തൃശ്ശൂര്‍: കോണ്‍ഗ്രസില്‍ ക്രൈസ്തവ സഭകളുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാക്കള്‍ കുറഞ്ഞ് വരികയാണ് എന്ന് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ശേഷം ക്രൈസ്തവസഭയ്ക്ക് കോണ്‍ഗ്രസില്‍ പ്രാതിനിധ്യം കുറഞ്ഞ് വരികയാണ് എന്നാണ് മതമേലധ്യക്ഷന്മാരുടെ വിലയിരുത്തല്‍. മറിച്ച് സി പി എമ്മും ബി ജെ പിയും ക്രൈസ്തവ സഭകളുമായുള്ള ബന്ധം വിപുലപ്പെടുത്തുകയാണ് എന്നും നിരീക്ഷണമുണ്ട്.
ഈ സാഹചര്യത്തില്‍ ക്രൈസ്തവസഭകളുമായി നല്ല ബന്ധം പുലര്‍ത്തുന്ന യുവനേതാക്കളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് നേതൃത്വം. ക്രിസ്ത്യന്‍ നാമധാരികള്‍ എന്നതിലുപരി സഭയുമായി ബന്ധം പുലര്‍ത്തുന്നവരെ കോണ്‍ഗ്രസില്‍ കൂടുതലായി ഉള്‍പ്പെടുത്തുക എന്നാണ് ക്രൈസ്തവ സഭ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന കോണ്‍ഗ്രസ് പുനസംഘടനയില്‍ ഇക്കാര്യം പരിഗണിക്കാന്‍ കോഴിക്കോട് കേന്ദ്രീകരിച്ച് തയ്യാറെടുപ്പുകള്‍ നടക്കുന്നതായാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവിധ ക്രൈസ്തവസഭകളുടെ പങ്കാളിത്തവും തീരുമാനങ്ങളെടുക്കുന്ന ഘടകങ്ങളില്‍ ഈ വിഭാഗക്കാരുടെ സാന്നിധ്യവും കുറഞ്ഞുവരികയാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി അനാരോഗ്യം മൂലം പഴയ പോലെ സജീവമല്ല. കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫിന് ഒപ്പം പോയത് ക്രൈസ്തവ സഭകളുടെ പങ്കാളിത്തം യു ഡി എഫില്‍ കുറക്കുന്നതിന് കാരണമാകുകയും ചെയ്തു.
മുന്‍കാലങ്ങളില്‍ പി ജെ കുര്യന്‍, കെ വി തോമസ്, കെ സി ജോസഫ് എന്നിവര്‍ ക്രൈസ്തവ സഭകളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. കെ വി തോമസ് ഇപ്പോള്‍ എല്‍ ഡി എഫ് പാളയത്തിലാണ്. പി ടി തോമസുമായി ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും മതമേലധ്യക്ഷന്‍മാരോട് നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പോലും പരിഗണിക്കാന്‍ കഴിയുന്ന കത്തോലിക്ക വിഭാഗക്കാരായ നേതാക്കന്മാര്‍ ഇല്ല.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
ഈ തിരിച്ചറിവാണ് ക്രൈസ്തവസഭയെ പുനര്‍വിചിന്തനത്തിലേക്ക് നയിക്കുന്നത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ സാമുദായിക ശക്തികളെ കൂടെനിര്‍ത്താന്‍ ശേഷിയും പിന്തുണയുമുള്ള നേതാക്കന്‍മാര്‍ മുന്‍പ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. എല്‍ ഡി എഫില്‍ സജി ചെറിയാനും വീണാ ജോര്‍ജും ആന്റണി രാജുവുമൊക്കെ മതമേലധ്യക്ഷന്മാരുമായി നല്ലബന്ധം പുലര്‍ത്തുന്നവരാണ്.
മന്ത്രി വി എന്‍ വാസവനും സഭാ നേതാക്കളോട് നല്ല ബന്ധമാണ്. 2021 ല്‍ പി ടി തോമസ് അടക്കം 10 എം എല്‍ എമാരെയാണ് ക്രിസ്ത്യന്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള മേഖലകളില്‍നിന്ന് കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. എന്നാല്‍, ആ സമുദായത്തിന്റെ പ്രശ്‌നങ്ങളെ പരിഗണിക്കുന്നതില്‍ കോണ്‍ഗ്രസ് പിന്നിലാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുന്നില്ല എന്ന അഭിപ്രായവുമുണ്ട്.












Click it and Unblock the Notifications