കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇഡിയെ 'പൊന്നേ മുത്തേ'എന്ന് വിളിച്ച കോൺഗ്രസ്, ഇത് ഓന്തിനെ പോലെ നിറം മാറ്റം'; പരിഹസിച്ച് ജയരാജൻ

Google Oneindia Malayalam News

കൊച്ചി: കിഫ്ബിയിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ ഇഡി അന്വേഷണത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. കിഫ്ബിയില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അധികാരമില്ലെന്നും തോമസ് ഐസക്കിന് അയച്ച നോട്ടീസിന് പ്രസക്തിയില്ലെന്നുമായിരുന്നു സതീശന്റെ വാക്കുകൾ. ഇപ്പോഴിതാ സതീശന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സി പി എം നേതാവ് എം വി ജയരാജൻ.

സതീശന്റെ നിലപാട് ഓന്തിന്റെ നിറം മാറ്റംപോലെ പരിഹാസ്യമാണെന്ന് ജയരാജൻ പരിഹസിച്ചു. രാഷ്ട്രീയഎതിരാളികളെ ഇല്ലാതാക്കാൻ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപിക്കും അതിന് ഒത്താശചെയ്തുകൊണ്ടിരിക്കുന്ന കോൺഗ്രസ്സിനുമേറ്റ പ്രഹരമാണ് ഐസക്കിനെതിരായ ഇ ഡി കേസിലെ ഹൈക്കോടതി വിലയിരുത്തലെന്നും എംവി ജയരാജൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

vv-1658476881.jpg -P

 വടകരയില്‍ വീണ്ടും ആർഎംപി വക സിപിഎമ്മിന് അടി: മുതിർന്ന നേതാവ് പാർട്ടി വിട്ടു, 1964 മുതല്‍ അംഗം വടകരയില്‍ വീണ്ടും ആർഎംപി വക സിപിഎമ്മിന് അടി: മുതിർന്ന നേതാവ് പാർട്ടി വിട്ടു, 1964 മുതല്‍ അംഗം

'ഒടുവിൽ കിഫ്ബിയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്സ്
ഇ ഡി യെ 'പൊന്നേ മുത്തേ' എന്ന് വിളിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് കേരളത്തിലേക്ക് ക്ഷണിച്ചത്. അത് മുഖ്യമന്ത്രിയെ ഇ ഡിയെ ഉപയോഗിച്ച് വിരട്ടിക്കളയാമെന്ന് വിചാരിച്ചായിരുന്നു. മാധ്യമപ്പടകൂടി അകമ്പടി സേവിച്ചപ്പോൾ ഉന്മത്തരായ യൂത്ത്-മൂത്ത സിങ്കങ്ങൾ കാട്ടിക്കൂട്ടിയതൊക്കെ കണ്ട് കേരള ജനത മൂക്കത്ത് വിരൽവെച്ചു. കേരളത്തിന്റെ വികസനനായകനായ മുഖ്യമന്ത്രിയെ തൊടാൻപോലും കഴിയില്ലെന്നായപ്പോൾ ഇഡി വേണ്ട സി ബി ഐ മതി എന്നായി നിയമസഭയിൽ പ്രതിപക്ഷ നേതാവ്.

തോമസ് ഐസക്കിന് നിയമവിരുദ്ധമായി നോട്ടീസ് കൊടുത്ത ഇ.ഡി. നടപടിക്കെതിരെ ഹെക്കോടതി അഭിപ്രായം പറഞ്ഞു. ഐസക്കിന് നോട്ടീസ് അയച്ചത് തെറ്റാണെന്നും വ്യക്തിയുടെ സ്വകാര്യതയിന്മേൽ ഇടപെടാൻപാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയപ്പോൾ പ്രതിപക്ഷനേതാവും മലക്കംമറിയുന്ന കാഴ്ചയാണ് നാം കണ്ടത്. ഐസക്കിന് നോട്ടീസ് അയച്ച ഇഡിയുടെ നടപടി തെറ്റാണെന്നാണ് വി ഡി സതീശൻ ഇപ്പോൾ പറയുന്നത്. ഇത് ഓന്തിന്റെ നിറം മാറ്റംപോലെ പരിഹാസ്യമാണ്.

ഐസക്ക് പ്രതിയല്ലെന്നും സാക്ഷിയാണെന്നും ഇ ഡിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അപ്പോൾ ഇഡിക്കെതിരെ നിരവധി ചോദ്യങ്ങളാണുയർന്നത്. സാക്ഷിയാണെങ്കിൽ എന്തിനാണ് പത്തുവർഷക്കാലത്തെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച രേഖയുമായി വരണമെന്ന് പറഞ്ഞത്? സന്ദർശിച്ച വിദേശരാജ്യങ്ങളുടെ കണക്കെടുത്തത്? അധികാരപരിധി വിട്ട് രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകമായി ഇഡി അധഃപതിക്കുന്ന കാഴ്ചയാണ് കുറച്ചുനാളുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

രാഷ്ട്രീയഎതിരാളികളെ ഇല്ലാതാക്കാൻ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപിക്കും അതിന് ഒത്താശചെയ്തുകൊണ്ടിരിക്കുന്ന കോൺഗ്രസ്സിനുമേറ്റ പ്രഹരമാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ'.

'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

English summary
Congress's Stand Against ED is like Chameleons change their colour; MV Jayarajan mocks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X