Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര; ആ ബാഗുകളില്‍ എന്ത്? വിവാദം കനക്കുന്നു... പരിശോധിച്ചില്ല?

പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിച്ച നടപടി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും രൂക്ഷമായ പരിഹാസമാണ് ഇക്കാര്യത്തില്‍ ഉന്നയിച്ചിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഭവിക്കാറുണ്ടെങ്കിലും കേരളത്തില്‍ അപൂര്‍വമായിരുന്നു ബിജെപിയുടെ നീക്കം. സുരേന്ദ്രന്റെ ഇരട്ട മണ്ഡലങ്ങളിലെ പോരാട്ടം തിരഞ്ഞെടുപ്പിന് ശേഷവും ബിജെപിക്ക് മുമ്പില്‍ ചോദ്യ ചിഹ്നമായി തുടരുന്നു.

ഹെലികോപ്റ്ററിലായിരുന്നു സുരേന്ദ്രന്റെ പ്രചാരണ യാത്രകള്‍. രണ്ടിടത്തും വേഗമെത്തുന്നതിനാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നായിരുന്നു പാര്‍ട്ടി വിശദീകരണം. എന്നാല്‍ മറ്റു ചില സംശയങ്ങളിലേക്കാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്....

സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

പലവിധ പണമിടപാടുകള്‍

പലവിധ പണമിടപാടുകള്‍

കൊടകര പണം തട്ടല്‍ സംഭവം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ബിജെപിയുടെ പ്രമുഖരായ നേതാക്കളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇതിനിടെയാണ സുല്‍ത്താന്‍ ബത്തേരിയില്‍ മല്‍സരിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം കൈമാറി എന്ന ആരോപണം ഉയര്‍ന്നത്.

എന്റെ കൈയ്യില്‍ തെളിവുണ്ട്

എന്റെ കൈയ്യില്‍ തെളിവുണ്ട്

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷറന്‍ പ്രസീത പറയുന്നത്, സുരേന്ദ്രന്‍ കോട്ടയത്ത് വച്ച് സികെ ജാനുവിന് 10 ലക്ഷം രൂപ നല്‍കി എന്നാണ്. 10 കോടി ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 10 ലക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പ്രസീത പറയുന്നു.

ബിജെപി വെട്ടിലാകുമോ

ബിജെപി വെട്ടിലാകുമോ

സംസ്ഥാന അധ്യക്ഷന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ബിജെപിയുടെ മറ്റു നേതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മറ്റു പ്രമുഖരായ നേതാക്കള്‍ വിഷയത്തില്‍ സുരേന്ദ്രനെ ന്യായീകരിക്കാന്‍ രംഗത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നാല്‍ പാര്‍ട്ടി പ്രതിസന്ധിയിലാകുമെന്നും ചില ബിജെപി നേതാക്കള്‍ കരുതുന്നു.

ആ ബാഗുകളില്‍ എന്ത്

ആ ബാഗുകളില്‍ എന്ത്

ഏത് തരം അന്വേഷണവും സ്വാഗതം ചെയ്യുകയാണ് സുരേന്ദ്രന്‍. അതിനിടെയാണ് സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്ന ബാഗുകളില്‍ എന്തായിരുന്നു എന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്ററില്‍ നിന്ന് വലിയ ബാഗുകള്‍ കാറിലേക്ക് മാറ്റിയിരുന്നു എന്നും അതിലെന്താണ് എന്ന് സുരേന്ദ്രന്‍ വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സുരേന്ദ്രന്‍ പറയട്ടേ

സുരേന്ദ്രന്‍ പറയട്ടേ

സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്ന് വലിയ ബാഗുകള്‍ സഹായികള്‍ കാറിലേക്ക് മാറ്റി എന്നാണ് പറയപ്പെടുന്നത്. ബാഗുകള്‍ പോലീസ് പരിശോധിച്ചില്ല എന്ന ആക്ഷേപവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ബാഗുകളിലെന്ത് എന്ന് വിശദീകരിക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട് എന്ന് പത്തനംതിട്ട കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിആര്‍ സോജി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പരാതി

മുഖ്യമന്ത്രിക്ക് പരാതി

സുരേന്ദ്രന്റെ ബാഗുകള്‍ പോലീസ് വേണ്ട വിധം പരിശോധിച്ചിരുന്നു എങ്കില്‍ ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് ഇടയാക്കില്ലായിരുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സുരേന്ദ്രന്റെ യാത്ര സംബന്ധിച്ചും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഐസക് വര്‍ഗീസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട കത്തോലിക്കേറ്റ് കേളജ് ഗ്രൗണ്ട്, പെരുനാട് മാമ്പാറയിലെ ഹെലിപാട് എന്നിവിടങ്ങളിലാണ് സുരേന്ദ്രന്‍ യാത്ര ചെയ്ത ഹെലികോപ്റ്ററുകള്‍ ഇറങ്ങിയത്. സഹായികള്‍ ഹെലികോപ്റ്ററില്‍ നിന്ന് വലിയ ബാഗുകള്‍ കാറിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഇതിലെന്താണ് എന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാവ് വിആര്‍ സോജി ഉന്നയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് പുതിയ ആരോപണങ്ങള്‍.

ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ

Recommended Video

cmsvideo
    Indian Army deployed K-9 vajra howitzer to counter China aggression

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+