കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ പാര്‍ട്ടി വോട്ടടക്കം സിപിഎമ്മിന് പോയി: ജോസ് പോയിട്ടും കോട്ടയത്ത് പിടിച്ച് നിന്നു

Google Oneindia Malayalam News

കോട്ടയം: മധ്യകേരളത്തില്‍ എക്കാലത്തും യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഒന്നായിരുന്നു കോട്ടയം. എല്‍ഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കിയ 2016 ലെ തിരഞ്ഞെടുപ്പില്‍ പോലും ജില്ലയിലെ 9 ല്‍ ആറ് മണ്ഡലത്തിലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. എന്നാല്‍ ഇത്തവണ ജില്ലയിലെ മുന്നണിയുടെ സീറ്റ് നില ആദ്യമായി 4 ല്‍ ഒതുങ്ങി.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റമാണ് സീറ്റ് കുറയാനുള്ള പ്രധാന കാരണമായി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ എത്തിയ കെപിസിസി സമിതിക്ക് മുന്‍പാകെയായിരുന്നു നേതാക്കളുടെ അഭിപ്രായ പ്രകടനം.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

കോട്ടയത്ത്

കേരള കോണ്‍ഗ്രസ് മുന്നണി വിട്ടെങ്കിലും ജില്ലയില്‍ മുന്നണിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. കേരള കോണ്‍ഗ്രസ് വന്നതോടെ ജില്ലയില്‍ ഏഴുമുതല്‍ എട്ട് വരെ സീറ്റുകള്‍ പിടിക്കുമെന്നായിരുന്നു സിപിഎം നേതാക്കന്‍മാരുടെ അവകാശവാദം. എന്നാല്‍ ജില്ലയിലെ പ്രമുഖമായ ഒരു കക്ഷി വിട്ട് പോയിട്ട് 4 സീറ്റ് നേടാന്‍ കഴിഞ്ഞത് ആശ്വാസകരമാണ്. ജില്ലയിലെ മുന്നണിയുടെ വോട്ട് വിഹിതം കാര്യമായി കുറഞ്ഞില്ല. കേരള കോണ്‍ഗ്രസ് വന്നതിന് അനുകൂലമായ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ഒരിടത്തും എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്നും ഡിസിസി നേതൃത്വം കണക്ക് സഹിതം അവതരിപ്പിച്ചു. 63 പേരാണ് ഇന്നലെ കെപിസിസി സമിതിക്ക് മുന്‍പാകെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്.

ജില്ലയിലെ തെളിവെടുപ്പ്

തോറ്റ സ്ഥാനാര്‍ത്ഥികളും സമിതിക്ക് മുന്‍പാകെ എത്തി. വിസി കബീര്‍ അധ്യക്ഷനും പുനലൂര്‍ മധു, ഖാദര്‍ മങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് കോട്ടയം ജില്ലയില്‍ എത്തി തെളിവുകള്‍ ശേഖരിച്ചത്. ജില്ലയിലെ തെളിവെടുപ്പ് ഇന്ന് തുടരും. ഗ്രൂപ്പ് വഴക്ക് അടക്കമുള്ള കാര്യങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാണിച്ചതായും സമിതി ചെയര്‍മാന്‍ വിസി കബീര്‍ പറഞ്ഞു. തോല്‍വിയില്‍ ചില നേതാക്കള്‍ പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയപ്പോള്‍ തോല്‍വിയില്‍ തനിക്ക് ഒരു പരാതിയുമില്ലെന്ന് വ്യക്തമാക്കി ഒരു സ്ഥാനാര്‍ത്ഥി എത്തി. എല്ലാം എന്‍റെ വിധിയാണ് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഇതോടെ ഒരു മിനുറ്റു കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാവുകയും ചെയ്തു.

ബദല്‍ ക്രമീകരണം

കേരള കോണ്‍ഗ്രസ് മുന്നണി വിടുമെന്ന പ്രചാരണം ഏറെ നാളായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനുള്ള ബദല്‍ ക്രമീകരണം ഒരുക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായി. പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസിന് വലിയ പ്രധാന്യം നല്‍കിയെങ്കിലും പ്രതീക്ഷിച്ചത്ര വോട്ടുകള്‍ പിടിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. പ്രാദേശിക തലത്തില്‍ പാര്‍ട്ടി ശക്തമായിരുന്നില്ല. പലയിടത്തും കാല്‍ നൂറ്റാണ്ടായി ഒരേ നേതാക്കള്‍ തുടരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. ആ സൂചന കണ്ട് പഠിച്ചിരുന്നെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം മറ്റൊന്നാകുമായിരുന്നു.

പ്രളയവും കോവിഡും

പ്രളയവും കോവിഡും അവസരമാക്കി സിപിഎം പ്രവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസിന് അതിന് കഴിഞ്ഞില്ല. മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നിഷേധിക്കാന‍് പാടില്ലായിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയാതിരുന്നതാണ് പുതപ്പള്ളിയില്‍ അടക്കം വോട്ട് കുറയാന്‍ കാരണമായതെന്നും വിലയിരുത്തപ്പെടുന്നു.

ആലപ്പുഴ ജില്ലയിലും

ആലപ്പുഴ ജില്ലയിലും കെപിസിസി സമിതിയുടെ തെളിവെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയേറ്റ ജില്ലകളില്‍ ഒന്നായിരുന്നു ആലപ്പുഴ. അനുകൂല സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടം ആകെയുള്ള 9 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞത് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രം. സിറ്റിങ് സീറ്റായിരുന്ന അരൂര്‍ നഷ്ടമാവുകയും ചെയ്തു. എല്‍ഡിഎഫ് അനുകൂല രാഷ്ട്രീയ തരംഗത്തേക്കാള്‍ പ്രാദേശികമായ പോരായ്മകളും വോട്ടു ചോര്‍ച്ചയും ജില്ലയില്‍ ഉണ്ടായെന്നാണ് കെപിസിസി സമിതിക്ക് മുമ്പാകെ ജില്ലയിലെ സ്ഥാനാര്‍ത്ഥികളും നേതാക്കളും വ്യക്തമാക്കിയത്.

പരമ്പരാഗ വോട്ട്

ഷാനിമോള്‍ ഉസ്മാന്‍, എസ് ശരത്, കെഎസ് മനോജ്, അരിത ബാബു എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും മത്സരിച്ച ജേക്കബ് എബ്രഹാമും കെപിസിസി സമിതിക്ക് മുമ്പാകെ എത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ജില്ലയില്‍ യുഡിഎഫിന്റെ പരമ്പരാഗ വോട്ട് ബാങ്ക് ന്യൂനപക്ഷവും തീരദേശ മേഖലയുമാണ്. ഇവ രണ്ടും പ്രതീക്ഷിച്ച അത്ര ലഭിക്കാതെ വന്നതാണ് തിരിച്ചടിക്ക് കാരണമായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പോരായ്മകളുണ്ടായി. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് അത് പരിഹരിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല.

കുട്ടനാട്ടില്‍

കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര മികവോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. ആലപ്പുഴ, അരൂർ മണ്ഡലങ്ങളിൽ ലത്തീൻ സമുദായവോട്ടിൽ ചോർച്ചയുണ്ടായി. മുസ്​ലിം ന്യൂനപക്ഷ വോട്ടിലും എൽ.ഡി.എഫിലേക്ക് ചോർച്ചയുണ്ടായി.ആലപ്പുഴ, കായംകുളം, അമ്പലമ്പുഴ, അരൂർ മണ്ഡലങ്ങളിലാണ് ഇത് കൂടുതല്‍ പ്രകടമായത്. കുട്ടനാട്ടില്‍ വിജയ സാധ്യത കൂടുതലായിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ തുടക്കത്തില്‍ തന്നെ മതിപ്പില്ലായ്മ ഉണ്ടായിരുന്നു. എന്നാല്‍ ഇത് മുതലെടുക്കാന്‍ സാധിച്ചില്ല. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നെങ്കില്‍ വിജയ സാധ്യത കൂടിയേനെയെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കുട്ടനാട്ടില്‍ എന്‍സിപി നേതാവായിരുന്ന തോമസ് കെ തോമസായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍സിപിയില്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നില നിന്നിരുന്നു. പ്രാദേശിക സിപിഎം അണികള്‍ക്കും പ്രിയങ്കരനായിരുന്നില്ല തോമസ് കെ തോമസ്. ഇത് മനസ്സിലാക്കിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നെങ്കില്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു.

ചെങ്ങന്നൂരില്‍


ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ട് അടക്കം സജി ചെറിയാന് പോയെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലത്തില്‍ സജി ചെറിയാന്‍ ഇത്തവണ വിജയിച്ചത്. കോണ്‍ഗ്രസ് അനുകൂല മണ്ഡലത്തില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയ ഈ മാറ്റത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പഠിക്കേണ്ടതുണ്ട്. 31,984 വോട്ടുകൾ നേടിയായിരുന്നു സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ നിന്നും വീണ്ടും വിജയിച്ചത്. നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു സ്ഥാനാർഥി നേടുന്ന വലിയ ലീഡായിരുന്നു അത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Congress votes go to CPM in Chengannur constituency; Leaders with complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X