തൃശ്ശൂരിലെ ഏകപഞ്ചായത്തും ബിജെപിക്ക് നഷ്ടമായി: തിരുവില്വാമലയില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ്
തൃശ്സൂർ: ജില്ലയിലെ തിരുവില്വാമല ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യു ഡി എഫ്. നറുക്കെടുപ്പിലൂടെയാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ പത്മജ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തൃശ്സൂർ ജില്ലയില്‍ ബി ജെ പിക്ക് ഭരണം ഉണ്ടായിരുന്ന ഏക പഞ്ചായത്തായിരുന്നു തിരുവില്വാമല. പഞ്ചായത്തില്‍ കോൺഗ്രസ് 6, ബിജെപി 6, സിപിഎം 5 എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ബി ജെ പി, എൽ ഡി എഫ്, യു ഡി ഫ് കക്ഷികൾ മത്സര രംഗത്തുണ്ടായിരുന്നു. എല്‍ ഡി എഫ് സ്ഥാനാർത്ഥി ആദ്യഘട്ടത്തില്‍ പുറത്തായപ്പോള്‍ ബി ജെ പി, യു ഡി എഫ് സ്ഥാനാർത്ഥികള്‍ക്ക് തുല്യം വോട്ടുകള്‍ വരികയും തുടർന്ന് നറുക്കെടുപ്പ് നടത്തുകയുമായിരുന്നു.
നേരത്തെ എൽ ഡി എഫും, യു ഡി എഫും സംയുക്തമായി കൊണ്ടുവന്ന അവിശ്വാസ പ്രമേത്തിലൂടെ ബി ജെ പി ഭരണസമിതിയെ പുറത്താക്കുകയായിരുന്നു. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് സ്മിതാ സുകുമാരനായിരുന്നു ബി ജെ പിയുടെ ഇത്തവണയും സ്ഥാനാർത്ഥിയാക്കിയിരുന്നത്. ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മൂന്ന് പാർട്ടികള്‍ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുണ്ട്.

2021 ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 6 സീറ്റുകള്‍ നേടിയ ബി ജെ പിക്ക് നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ ലഭിച്ചത്. തുടർന്ന് പശ്ചായത്തിലെ വികസന മുരടിപ്പ് ആരോപിച്ച് എല്‍ ഡി എഫും യു ഡി എഫും സംയുക്തമായി അവിശ്വാസപ്രമേയം കൊണ്ടു വരികയായിരുന്നു. 17 ല്‍ 11 വോട്ടുകള്‍ നേടിയായിരുന്നു അവിശ്വാസപ്രമേയം വിജയിച്ചത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും ബി ജെ പി വിട്ടുനിന്നു. അവിശ്വാസ പ്രമേയത്തില്‍ ഒന്നിച്ച് നിന്നുവെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ എല്‍ ഡി എഫും യു ഡി എഫും തീരുമാനിക്കുകയായിരുന്നു.
അതേസമയം എല്‍ ഡി എഫ് - യു ഡി എഫ് കൂട്ടുകെട്ടിനെതിരെ രൂകഷവിമർശനവുമായിരുന്നു ബി ജെ പി നടത്തിയത്. അവിശ്വാസം കൊണ്ടുവരാനായി യു ഡി എഫ് നേതാക്കളിൽ നിന്നും എൽ ഡി എഫ് നേതാവ് 25 ലക്ഷം രൂപ കൈപറ്റിയെന്നായിരുന്നു ബി ജെ പി നേതാക്കളുടെ ആരോപണം.
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി മഡോണ: വൈറലായി പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications