ഗെയിൽ ഭൂമിപ്രശ്നം പുകയുമ്പോൾ റോഡ് വികസനത്തിന് ഭൂമി വിട്ട് നൽകാത്ത സിപിഎം ഏരിയാ സെക്രട്ടറിയുടെ നടപടി വിവാദത്തിൽ

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ഗെയിലിനെതിരെയുള്ള സമരത്തിൽ കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെടുന്ന പാവങ്ങളെ സിപിഎം തീവ്രവാദികളായി ചിത്രീകരിക്കുമ്പോൾ റോഡ് വികസനത്തിന് ഭൂമി വിട്ട് നൽകാത്ത പാർട്ടി സെക്രട്ടറിയുടെ നടപടി വിവാദമാവുന്നു. നാലര കോടി ചെലവിൽ നിർമ്മിക്കുന്നു വളയത്തെ മഞ്ചാന്തറ പുതുക്കയം റോഡ് വികസനമാണ് വിവിധത്തിലായത്.നിലവിലെ റോഡ് പത്ത് മീറ്റർ വീതിയിൽ വികസിപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി. ഇതിന്റെ ഭാഗമായി ജനകീയ കമ്മിറ്റി റോഡ് അളവെടുപ്പ് കഴിഞ്ഞ ദിവസം തുടങ്ങി.

കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠ പുരസ്‌കാരം

തന്‍റെ വീട്ട് മതിൽ പൊളിച്ച് മാറ്റി ഭൂമി വിട്ട് നൽകില്ലെന്ന സി.പി.എം ഏരിയ സെക്രട്ടറി പി.പി ചാത്തു വിന്റെ നിലപാടാണ് വിവാദത്തിനിടയാക്കിയത് .പഞ്ചായത്ത് പ്രസിഡണ്ട് എം.സുമതി ചെയർപേഴ്സണും മുൻ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ടി.പി കുമാരൻ കൺവീനറുമായാണ് ജനകീയ കമ്മിറ്റി. മഞ്ചാന്തറ മുതൽ റോഡിനിരുവശത്തുമുള്ളവർ ഭൂമി വിട്ടു നൽകാൻ തയ്യാറായിരുന്നു. റോഡിന്റെ മധ്യത്തിൽ നിന്നും ഇരുവശത്തേക്കും അഞ്ച് മീറ്റർ വീതം വികസിപ്പിക്കാനാണ് കമ്മിറ്റി തീരുമാനം .നേരത്തെ വളയം മുതൽ മഞ്ചാന്തറ വരെ റോഡ് വികസിപ്പിച്ചതും ഇതെരീതിയിലാണ് റോഡ് വികസനത്തിന്റെ ഭാഗമായി ഇ.കെ വിജയൻ എം.എൽ.എയുടെ നേത്യത്വത്തിൽ ഒന്നാം ഘട്ടം അളവെടുപ്പ് പൂർത്തിയാക്കുകയുണ്ടായി.

valayam

കഴിഞ്ഞ ദിവസം ബാക്കിയുള്ള ഭാഗം കൺവീനറും കമ്മിറ്റി അംഗങ്ങളും കരാറുകാരും അളവെടുപ്പ് നടത്തുകയുണ്ടായി. ഭൂമി അളന്ന് കുറ്റിയടിക്കുന്നതിനിടെ ഏരിയ സെക്രട്ടറി തടസ്സമായി വന്നതാണ് വിവാദത്തിനിടയാക്കിയത്. പ്രശ്നം വഷളായതോടെ പഞ്ചായത്ത് വൈസ് .പ്രസിഡണ്ട് എൻ.പി.കണ്ണൻ ഉൾപ്പെടെയുള്ളവരാണ് രംഗം ശാന്തമാക്കിയത് .റോഡ് വിവാധം ഏറെ മേഖലയിൽ ഏറെ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്.

English summary
controversy regarding CPM area secretary who did not give up land for road development

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്