ചോറിന് സാമ്പാര്‍, അവിയല്‍, പച്ചടി, തോരന്‍, മോര്, രസം: വിഭവസമൃദ്ധം പാചകശാല

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുള്ള ഊട്ടുപുരയ്ക്ക് പാലുകാച്ചലോടെ തുടക്കം. വിഭവസമൃദ്ധമായ ഭക്ഷണ മെനുവടങ്ങിയ ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. ഊട്ടുപുരയുടെ പാല്‍കാച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന നിര്‍വഹിച്ചു.

എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചില്‍... 29ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രതിരോധ മന്ത്രി

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പ്രധാനവേദിക്ക് പിന്നിലാണ് ഭക്ഷണശാല. പാചകവിദഗ്ധരായ കണ്ണങ്കണ്ടി രാജീവന്‍, ബിജു ആണ്ടിസണ്‍സ്, വിനോദ് ചെറുവണ്ണൂര്‍ എന്നിവരുടെതാണ് നേതൃത്വം.

pachakappura

ഊട്ടുപുരയുടെ പാലുകാച്ചല്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന നിര്‍വഹിക്കുന്നു

രചനാമത്സരം നടക്കുന്ന തിങ്കളാഴ്ച 3500 പേര്‍ക്കാണ് ഭക്ഷണം. ബുധനാഴ്ച മുതല്‍ 12,000 പേര്‍ക്കാണ് ഭക്ഷണം. ഉച്ചയൂണിന് പുറമെ രാവിലെയും വൈകിട്ടും ചായയും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും വെജിറ്റേറിയനാണ് മെനു. ഒരു ദിവസം വെജിറ്റബ്ള്‍ ബിരിയാണി നല്‍കും.

kalolsavamlogo

പ്രഭാത ഭക്ഷണം ചായയ്ക്ക് പുറമെ ഉപ്പ്മാവ്, കടലക്കറി, വെള്ളപ്പം, ബാജി, ഇഡ്ഡലി, സാമ്പാര്‍ എന്നിങ്ങനെ മാറിമാറി നല്‍കും. വൈകിട്ട് ചായയും ബിസ്‌ക്കറ്റും. ചോറിന് സാമ്പാര്‍, അവിയല്‍, പച്ചടി, തോരന്‍, മോര്, രസം തുടങ്ങിയ വിഭവങ്ങള്‍. ഓരോ ദിവസവും പായസത്തിലുമുണ്ടാവും വൈവിധ്യം. സമാപന ദിവസം ഉച്ചയോടെ ഭക്ഷണ വിതരണം അവസാനിക്കും.

English summary
Cooking area in District youth festival; Perambra
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്