കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൌൺ: കേരളത്തിൽ ആദ്യ ദിനം 'ലോക്കായത്' 2535 പേർ, 1751 കേസുകൾ, വരും ദിനങ്ങളിൽ കർശന നടപടി

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് കൊറോണ വ്യാപനം തടയാൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചെങ്കിലും റോഡിലിറങ്ങുന്നവരുടെ എണ്ണത്തിൽ ഒരു കുറവില്ല. സംസ്ഥാനത്ത് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ സംഭവത്തിൽ 1751 പേർക്കെതിരായാണ് ഒറ്റ ദിവസത്തിനകം കേസെടുത്തത്. എന്നാൽ രണ്ട് ദിവസത്തിനിടെ 3612 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോഴിക്കോട് സിറ്റിയലാണ്. 338 കേസുകളാണ് കോഴിക്കോട് രജിസ്റ്റർ ചെയ്തത്. ഇടുക്കിയിൽ 214 കേസുകളും കോട്ടയത്ത് 208 കേസകളും ഒറ്റ ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാസർഗോഡാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

 ഇന്ത്യൻ സൈന്യം കൊറോണ ബാധിതർക്കായി ആശുപത്രി നിർമിച്ചോ? പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ ഇതാണ്... ഇന്ത്യൻ സൈന്യം കൊറോണ ബാധിതർക്കായി ആശുപത്രി നിർമിച്ചോ? പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ ഇതാണ്...

തിരുവനന്തപുരം സിറ്റി - 66, തിരുവനന്തപുരം റൂറല്‍ - 138, കൊല്ലം സിറ്റി - 170, കൊല്ലം റൂറല്‍ - 106, പത്തനംതിട്ട - 43 കോട്ടയം - 208 ആലപ്പുഴ - 178 ഇടുക്കി - 214 എറണാകുളം സിറ്റി - 88 എറണാകുളം റൂറൽ- 37, തൃശൂർ സിറ്റി- 20, തൃശൂർ റൂറൽ- 37, പാലക്കാട് 19, മലപ്പുറം- 11, കോഴിക്കോട് സിറ്റി- 338, കോഴിക്കോട് റൂറൽ- 13, വയനാട് -35, കണ്ണൂർ- 20, കാസർഗോഡ്-10 എന്നീ ക്രമത്തിലാണ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിൽ 2535 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. 1636 വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

lockdownkrl-

ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം നിരോധനം ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെയുള്ള നടപടികൾ കർശനമാക്കുമെന്ന നിലപാടിലാണ് കേരള പോലീസ്. കാരണങ്ങൾ കൂടാതെയും നിർദേശം ലംഘിച്ചും യാത്ര ചെയ്യുന്നവരെ കണ്ടെത്തിയാൽ ഇവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് പോലീസ് മേധാവി നൽകിയിട്ടുള്ള നിർദേശം. എല്ലാ പോലീസ് മേധാവിമാർക്കും കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. അതേ സമയം ന്യായമായ ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനൂവദിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പൊതുഗതാഗത സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ സത്യവാങ്മൂലം ഹാജരാക്കേണ്ടത് നിർബന്ധമാണ്. ഇത്തരത്തിൽ മാത്രമാണ് ജനങ്ങൾക്ക് യാത്രചെയ്യാൻ സാധിക്കൂ. യാത്ര ചെയ്യുന്ന ആൾ നൽകുന്ന സത്യവാങ്മൂലം പോലീസ് പരിശോധിച്ച ശേഷം തിരിച്ച് നൽകും.

English summary
Coronavirus: 1751 Cases registers in Kerala first day of lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X