കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി; ശ്രദ്ധിക്കേണ്ടത്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ 7ാം ദിവസവും നൂറില്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തപ്രതിരോധ വകുപ്പിന്റെ അനുമാനം ഇപ്പോഴത്തെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലാണെ്ന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുദിനം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് തീരുമാനം.

pinarayi

Recommended Video

cmsvideo
Rahul Gandhi won't celebrate birthday in view of coronavirus, Ladakh clash | Oneindia Malayalam

പുറത്ത് നിന്ന് വരുന്നവരില്‍ ഏഴുശതമാനം പേരില്‍ നിന്നാണ് രോഗം പടരുന്നത്. ആന്റി ബോഡി ടെസ്റ്റ് നെഗറ്റീവ് ആയാലും പിന്നീട് കൊവിഡ് സ്ഥിരീകരിക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പുറത്ത് നിന്ന് വരുന്നവര്‍ കര്‍ശനമായും സമ്പര്‍ക്ക വിലക്ക് പാലിക്കണം. ബ്രേക്ക് ദ ചെയിന്‍ അതി ശക്തമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 29 കൊവിഡ് ആശുപത്രികളും 29 ഫസ്‌ററ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും സജ്ജമാണ്. എല്ലാവരും സഞ്ചാരവിവരം രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും കൊവിഡ് കേസുകളുടെ ഉറവിടം കണ്ടെത്താന്‍ ഇത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏത് നിമിഷവും സാമൂഹ്യവ്യാപനമുണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറ് ജില്ലകളില്‍ അതി തീവ്രത ജാഗ്രത വേണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ തലസ്ഥാന ജില്ലയില്‍ ആയതിനാല്‍ കരുതല്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 123 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 33 പേര്‍. 6 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 53 പേര്‍ക്കാണ് ഇന്ന് കൊവിഡ് മുക്തി നേടിയത്. പത്തനംതിട്ട 9, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂര്‍ 1, കാസര്‍കോട് 8 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 113.

കഴിഞ്ഞ 24 മണിക്കൂറിനകം 5240 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3726 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 1761 പേരാണ്.1,59,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 344 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്

കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്? ചര്‍ച്ച നടന്നെന്ന് നേതാവ്കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്? ചര്‍ച്ച നടന്നെന്ന് നേതാവ്

English summary
Coronavirus Cases Will Increase In Auguest Said Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X