കൊറോണ: രോഗ ബാധിതരെ പരിചരിച്ച നേഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി
കോട്ടയം: കൊറോണ വൈറസ് രോഗ ബാധിതരെ പരിചരിച്ച നേഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. കോട്ടയം മെഡിക്കല്‍ കോളെജിലെ മൂന്ന് പുരുഷ നേഴ്‌സുമാരെയാണ് വീട്ടില്‍ നിന്നും പുറത്താക്കിയത്. രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ഇവരെ വീട്ടുകാര്‍ പുറത്താക്കിയത്. ഇത് വീട്ടുടമസ്ഥര്‍ നേഴ്‌സ്മാരോട് പറഞ്ഞിരുന്നുവെന്ന് നേഴ്‌സുമാര്‍ പറയുന്നു.
'അടിയന്തിര സാഹചര്യമായത് കൊണ്ടാണ് ജോലി ചെയ്തത്. കൊറോണ രോഗ ബാധിതരെ ചികിത്സിക്കുന്നുണ്ടെന്ന് ഞങ്ങള്‍ വാടക്ക് താമസിക്കുന്ന വീട്ടിലെ ഉടമസ്ഥന്‍ അറിഞ്ഞു. പിന്നാലെ മാറിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു.' നേഴ്‌സുമാരിലൊരാള്‍ പറഞ്ഞു.

മെഡിക്കല്‍ കോളെജ് അധികൃതരുടെ ഭാഗത്തു നിന്നും ഇവര്‍ക്ക് പിന്തുണ ലഭിച്ചില്ലെന്ന് നേഴ്‌സുമാര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലും താമസമൊരുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതായി ഇവര്‍ പറയുന്നുണ്ട്. വീട്ടില്‍ നിന്നും ഇറക്കി വിട്ട കാര്യം പറഞ്ഞപ്പോള്‍ ഒരാഴ്ച്ച മെഡിക്കല്‍ കോളെജ് കോട്ടേഴ്‌സ് അനുവദിക്കാമെന്നാണ് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ അവരെ അറിയിച്ചത്. എന്നാല്‍ അത് മതിയാവില്ലയെന്ന പറഞ്ഞപ്പോള്‍ അക്കര്യമൊന്നും തനിക്കറിയേണ്ടയെന്നാണ് മെഡിക്കല്‍ കോളെജ് പ്രിന്‍സല്‍ പ്രതികരിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
മെഡിക്കല്‍ കോളെജിന്റെ ക്വാട്ടേഴ്സ് കെട്ടിടം പൊട്ടിപൊളിഞ്ഞതാണെന്നും അവിടെ സൗകര്യമുള്ള ബാത്ത് റൂം പോലുമില്ലെന്ന് നേഴ്‌സുമാര്‍ പറയുന്നു.
മെഡിക്കല്‍ കോളെജിലെ കൊറോണ വാര്‍ഡിന്റെ മുകളിലുള്ള രണ്ട് മുറികളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കോട്ടയം ജില്ല കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടാണ് ഇവര്‍ക്ക് താമസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. കൃത്യമായ സൗകര്യങ്ങള്‍ അവര്‍ക്ക് ഒരുക്കണമെന്നും കൊറോണ വൈറസ് രോഗ ബാധിതരെ ചികിത്സിച്ചതിന്റെ പേരില്‍ അവര്‍ക്ക് താമസ സൗകര്യം നിഷേധിക്കരുതെന്നും കളക്ടര്‍ പറഞ്ഞു. ഇവരെ പൊതു സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്നും കളക്ടര്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇതുവരേയും 19 പേര്‍ക്കാണ് കൊറൊണ സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 15 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. ഐസൊലേഷന്‍ വാര്‍ഡില്‍ ഒമ്പത് പേരും വീടുകളില്‍ 465 പേരുമാണ് നിരീക്ഷണതതിലുള്ളത്.
കോട്ടയം ജില്ലയില്‍ ഒടുവില്‍ പുറത്ത് വന്ന 13 ഫലങ്ങളും നെഗറ്റീവാണ്. ഇന്നലെ ഐസൊലേഷനന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന നാല് പേരും വീടുകളിലേക്ക് മടങ്ങി. ആരോഗ്യവകുപ്പ് പുറത്ത് വിട്ട റൂട്ട്മാപ്പ് പുറത്ത് വന്നതിന് പിന്നാലെ 35 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നു.












Click it and Unblock the Notifications