Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രില്‍ 20 മുതല്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം; ഒറ്റ-ഇരട്ട അക്ക നമ്പര്‍ സംവിധാനം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് പ്രത്യേക സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഏപ്രില്‍ 20 മുതലാണ് മാറ്റം വരിക. ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ റോഡിലിറക്കുന്നതിന് അനുമതി നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ph

അതേസമയം, ലോക്ക് ഡൗണ്‍ കാലയളവില്‍ പലയിടത്തായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ കേടുവരാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ഇവ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഴ്ചയിലൊരിക്കല്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാം. സ്വകാര്യ ബസുകള്‍, വാഹന വില്‍പ്പന കേന്ദ്രങ്ങളിലെ വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആഴ്ചയിലൊരിക്കലുള്ള ഈ അവസരം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏപ്രില്‍ 20 ന് ശേഷവും നിയന്ത്രണം തുടരുക. വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന ഇളവുകള്‍ ഈ നാല് ജില്ലകള്‍ക്കും ബാധകമാകില്ല. അതേസമയം, രോഗം കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കും. ഇവിടെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 24 വരെ തുടരും. ഈ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. ശേഷം സാഹചര്യം വിലയിരുത്തിയ ശേഷം ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടിന് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാമെങ്കിലും കൂട്ടംകൂടിയുള്ള ജോലികള്‍ വേണ്ട. അഞ്ച് പേരടങ്ങുന്ന സംഘമായി തിരിഞ്ഞുവേണം ജോലി ചെയ്യാന്‍. ഇതിന് വേണ്ട നടപടികള്‍ നേരത്തെ സ്വീകരിക്കണം. അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പ് ശുചീകരണം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+