കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ റെഡ് സോണുകളിലും ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും മാറ്റം; ഗ്രീന്‍സോണില്‍ പൂജ്യം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂര്‍ണ്ണമായും കൊറോണ മുക്തമായ ഇടുക്കിയില്‍ നാല് പേര്‍ക്കും കോട്ടയത്ത് 6 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ നേരത്തെ തന്നെ റെഡ്‌സോണില്‍ ഉള്‍പ്പെട്ട ജില്ലയാണ്. ഈ നാല് ജില്ലകളും റെഡ് സോണില്‍ തന്നെ തുടരും. ഇതിന് പുറമേ ഇടുക്കി, കോട്ടയം ജില്ലകള്‍ കൂടി റെഡ്‌സോണില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

corona

ഇടുക്കിയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോര്‍ട്ടുകളാക്കി പ്രഖ്യാപിക്കും. ഒപ്പം കോട്ടയം ജില്ലകളിലെ അയ്മനം. വെള്ളൂര്‍, അയര്‍കുന്നം, തലയോലപറമ്പ്, പഞ്ചായത്തുകളേയും ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തും.

നേരത്തെ കൊറോണ ബാധിച്ച ആരും തന്നെ ചികിത്സയില്ലാത്തതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ ജില്ലകളില്‍ വീണ്ടും കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഇതൊടെയാണ് ഇവിടെ റെഡ്‌സോണുകളാക്കി പ്രഖ്യാപിക്കുന്നത്.

പുതുതായി സംസ്ഥാനത്തെ ഒരു ജില്ലകളേയും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥിതിഗതികള്‍ അതിവേഗം മാറിമറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

ഹോട്ട്്‌സ്േപാര്‍ട്ടുകൡ ഭക്ഷ്യവസ്തുക്കള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ ഇടുക്കിയിലെ ചില ജില്ലകളില്‍ ഹോട്ട്‌സ്‌പോര്‍ട്ട് പ്രദേശങ്ങൡല്‍ ചിലര്‍ മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു, ഇത്തരത്തില്‍ ഹോട്ട്‌സ്‌പോര്‍ട്ട് ആയിട്ട് പോലും മാസ്‌ക് ധരിക്കാതെ എടിഎമ്മുകളിലും കടകളിലും പൊതുസ്ഥലങ്ങളിലും എത്തുന്നത് ഗൗരവമായി കണ്ട് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്ന് കോട്ടയത്ത് ആറ് പേര്‍ക്കും ഇടുക്കിയില്‍ നാല് പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരേയും 481 പേര്‍ക്കാണ് രോഗം ഭേദമായത്. അതില്‍ 121 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റാനാണ് തീരുമാനം.

ഒപ്പം സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ കൊറോണ സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ക്ക് എവിടെ നിന്നെന്നാണ് രോഗം ബാധിച്ചത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്് കൊറോണ പ്രതിരോധത്തിന് കേരളത്തിന് വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായെന്ന ഭീതി വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

English summary
Coronavirus Outbreak: Six Districts in Kerala Are in Red zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X