അമേരിയ്ക്കന്‍ വിസ ദമ്പതിമാര്‍ തട്ടിയത് ലക്ഷങ്ങള്‍
മംഗലാപുരം: അമേരിയ്ക്കയിലേയ്ക്ക് വിസ നല്‍കാമെന്ന വാഹ്ദാനം ചെയ്ത ഫോട്ടോഗ്രാഫര്‍മാരുടെ കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍. മൈസൂര്‍ സരസ്തിപുരം സ്വദേശികളായ ഹരിശ്ചന്ദ്ര റാവു, ഭാര്യ രചന എന്നിവരെയാണ് പാണ്ടേശ്വരം പൊലീസ് മൈസൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 12 ലക്ഷത്തോളം രൂപയാണ് 30 ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നായി ദമ്പതിമാര്‍ പറ്റിച്ചത്.
മംഗലാപുരത്തെ ഫോട്ടഗ്രാഫറായ അരവിന്ദിന്റെ പരാതിയില്‍ കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമേരിയ്ക്കയിലെ 'ഇന്‍ഫോസിസ്' അതിന്റെ കളര്‍ വേള്‍ഡ് എന്ന പദ്ധതിയിലേക്ക് ഫോട്ടോഗ്രാഫര്‍മാരെ തേടുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ആദ്യം അരവിന്ദിനെ സമീപിയ്ക്കുകയും ഇയാള്‍ വഴി 30 ഫോട്ടോഗ്രാഫര്‍മാരെ പറ്റിയ്ക്കുകയായിരുന്നു ദമ്പതിമാര്‍.

ചീഫ് ഫോട്ടോഗ്രാഫര്‍ക്ക് ഇന്ത്യന്‍ രൂപ നാലര ലക്ഷവും അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ക്ക് രണ്ടരലക്ഷവും ശമ്പളം ലഭിയ്ക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ചീഫ് ഫോട്ടോ ഗ്രാഫര്‍ തസ്തികയിലേയ്ക്ക് 75,000 രൂപയും അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ തസ്തികയിലേയ്ക്ക് 30,000 രൂപയും വിസയ്ക്കായി വാങ്ങി. ദമ്പതിമാരുടെ മൈസൂരിലെ എസ്ബിഐ അക്കൗണ്ടിലേയ്ക്ക് 30 പേരും പണം കൈമാറി.
വിസയോടൊപ്പം പണവും തിരിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്തതിനെത്തുടര്‍ന്ന് മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ അരവിന്ദിനെ സമീപിച്ചു. അരവിന്ദ് ദമ്പതിമാരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ കിട്ടിയില്ല. ഒടുവില്‍ ജഎംഎംഎഫ്‌സി കോടതിയില്‍ കേസ് കൊടുത്തു. കോടതി പ്രതികളെ പിടിയ്ക്കാന്‍ ഉത്തരവിട്ടു. ദമ്പതിമാര്‍ക്കെതിരെ തട്ടിക്കൊണ്ട് പോകല്‍, സാമ്പത്തിക തട്ടിപ്പ് എന്നിവയ്ക്ക് വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്.












Click it and Unblock the Notifications