കോടതിയും മാധ്യമങ്ങളും ലക്ഷ്യമിടുന്നത് സാധാരണക്കാരന്റെ നീതി-ജസ്റ്റിസ് ബസന്ത്

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: നിയമം എന്നത് ഏറ്റവും സാധാരണക്കാരനായ വ്യക്തിക്കും പ്രാപ്യമാകേണ്ടതും ബാധകമാകേണ്ടതുമായ കാര്യമാണെന്നും മാധ്യമധര്‍മ്മവും അപ്രകാരം തന്നെയാണെന്നും ഹൈക്കോടതി മുന്‍ ജഡ്ജിയും രണ്ടാം ദേശീയജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍ അംഗവുമായ ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞു.

പീഡനപരാതിയെക്കുറിച്ച് ചോദ്യം.. മാതൃഭൂമി സംഘത്തിന് നേരെ ഉണ്ണി മുകുന്ദന്റെയും കൂട്ടരുടേയും ഗുണ്ടായിസം

കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

court

ജില്ലാ ജഡ്ജി എസ്. മനോഹര്‍കിണി അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് നടന്ന സംവാദത്തലില്‍ അഡ്വ. സി.കെ ശ്രീധരന്‍ മോഡറേറ്ററായി. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ അഡ്വ. ടി. ആസഫ് അലി, അഡ്വ പി.എസ് ശ്രീധരന്‍ പിളള, മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ.കെ നാരായണന്‍, സംസാരിച്ചു. ജഡ്ജിമാരായ പി.എസ് ശശികുമാര്‍, സാനു എസ് പണിക്കര്‍, കാസര്‍കോട് സി.ജെ.എം സി.കെ മധുസുദനന്‍, സബ്ജഡ്ജി പി.ടി പ്രകാശന്‍, ഹോസ്ദുര്‍ഗ് ബാര്‍ അസോ. പ്രസിഡണ്ട് ടി.കെ സുധാകരന്‍, കാസര്‍കോട് ബാര്‍ അസോ. പ്രസിഡണ്ട് എ.എന്‍ അശോക് കുമാര്‍ സംബന്ധിച്ചു. സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ പി. രാമചന്ദ്രന്‍ സ്വാഗവും കാസര്‍കോട് ബാര്‍ അസോ. സെക്രട്ടറി പി. രാഘവന്‍ നന്ദിയും പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Court and media are targeting common justice-justice basant

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്