പീഡനപരാതിയെക്കുറിച്ച് ചോദ്യം.. മാതൃഭൂമി സംഘത്തിന് നേരെ ഉണ്ണി മുകുന്ദന്റെയും കൂട്ടരുടേയും ഗുണ്ടായിസം

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: മലയാള സിനിമയില്‍ പൊതുവേ ക്ലീന്‍ ഇമേജുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. സിനിമാ ലോകത്തെ ആകെ ഞെട്ടിച്ച് കൊണ്ടാണ് ഉണ്ണി മുകുന്ദന് എതിരെ പീഡനപരാതി ഉയര്‍ന്നത്. തന്നെ യുവതി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ഉണ്ണി മുകുന്ദനും, ഉണ്ണി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതിയും പരാതി നല്‍കി. കേസിപ്പോള്‍ കോടതിയിലെത്തി നില്‍ക്കുന്നു. അതിനിടെ ഉണ്ണി മുകന്ദന്റെ സിനിമാ ലൊക്കേഷനില്‍ ഈ സംഭവം അന്വേഷിച്ച് ചെന്ന മാധ്യമസംഘത്തിന് നേരെ ഗുണ്ടായിസം കാണിച്ചതായും വാര്‍ത്ത വന്നിരിക്കുന്നു. മാതൃഭൂമി ന്യൂസ് സംഘത്തിന് നേര്‍ക്കാണ് ഗുണ്ടായിസം.

മൂന്നാം വയസ്സിലും പന്ത്രണ്ടാം വയസ്സിലും പീഡിപ്പിക്കപ്പെട്ടു.. ഈ അനുഭവം പീഡോഫീലിയക്കാർ കേൾക്കണം!

ലൊക്കേഷനിൽ ഗുണ്ടായിസം

ലൊക്കേഷനിൽ ഗുണ്ടായിസം

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമായ ചാണക്യതന്ത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് സംഭവം. തോപ്പുംപടി കരുവേലിപ്പടിയിലെ ലൊക്കേഷനില്‍ വാര്‍ത്തയ്ക്കായി ചെന്നതായിരുന്നു മാതൃഭൂമി ന്യൂസിന്റെ സംഘം. യുവതി നല്‍കിയ പീഡനപരാതിയെക്കുറിച്ച് ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അറിയുന്നത്.

നടനെതിരെയുള്ള പീഡന പരാതി

നടനെതിരെയുള്ള പീഡന പരാതി

മാതൃഭൂമി ന്യൂസിലെ റിപ്പോര്‍ട്ടര്‍ എംഎസ് ലിഷോയ്, ക്യാമറാമാന്‍ നിഖില്‍ ജോസഫ് എന്നിവരായിരുന്നു ലൊക്കേഷനിലേക്ക് പോയത്.ഉണ്ണി മുകുന്ദന്‍ അഭിനയിച്ച മമ്മൂട്ടി ചിത്രമായ മാസ്‌ററര്‍ പീസിന്റെ വിജയാഘോഷം സെറ്റില്‍ നടക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സിനിമയെക്കുറിച്ച് സംസാരിച്ചതിന് ശേഷം പീഡന പരാതിയിലും നടന്റെ പ്രതികരണമാരാഞ്ഞു.

പ്രതികരണം ചോദിച്ചപ്പോൽ തട്ടിക്കയറി

പ്രതികരണം ചോദിച്ചപ്പോൽ തട്ടിക്കയറി

പീഡനപരാതിയെക്കുറിച്ച് ചോദിച്ചതും നടന്‍ റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും തട്ടിക്കയറിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ഡിലീററ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. മാത്രമല്ല സെറ്റിലുണ്ടായിരുന്ന ഒരു സംഘം ആളുകള്‍ ക്യാമറാമാന്‍ നിഖിലിനെ തടഞ്ഞ് വെക്കുകയും ചെയ്തു. ഷൂട്ട് ചെയ്തത് ഡിലീറ്റ് ചെയ്തതിന് ശേഷം മാത്രമാണ് വിട്ടയച്ചത്.

വാർത്താ സംഘത്തെ തടഞ്ഞ് വെച്ചു

വാർത്താ സംഘത്തെ തടഞ്ഞ് വെച്ചു

മാതൃഭൂമി റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും ഒരു സംഘം തടഞ്ഞ് വെയ്ക്കുന്നതും മറ്റും കണ്ട ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളും ലൊക്കേഷനിലുള്ളവര്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. പ്രതികരണം നല്‍കാന്‍ താല്‍പര്യമില്ലെങ്കില്‍ ചാനലില്‍ കൊടുക്കില്ലെന്ന് പറഞ്ഞിട്ടും അത് കൂട്ടാക്കാന്‍ തയ്യാറായില്ലെന്ന് ലിഷോയ് പറയുന്നു.

ആദ്യത്തെ അനുഭവം

ആദ്യത്തെ അനുഭവം

വാര്‍ത്തയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണങ്ങളാരായുന്നത് സാധാരണ വിഷയമാണ്. താല്‍പര്യമില്ലാത്തവര്‍ പ്രതികരിക്കാറില്ല. എന്നാല്‍ ഗുണ്ടായിസം കാണിച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിക്കുന്ന അനുഭവം ആദ്യത്തേത് ആണെന്ന് ലിജീഷ് പറയുന്നു. ഓഫീലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍ പോലും ഉണ്ണി മുകുന്ദനും കൂട്ടരും സമ്മതിച്ചില്ലെന്ന് ലിഷോയ് പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mathrubhumi News team badly treated at Unni Mukundan's film location

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്