ഇങ്ങനെയൊക്കെ പെയിന്റടിക്കാമോ?കോടതിയും ചോദിക്കുന്നു തെറ്റല്ലേയെന്ന്, കമ്പനിയുമായി ബെഹ്‌റയ്ക്ക് ബന്ധം?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലെ പെയിന്റടി വിവാദത്തില്‍ വിജിലന്‍സ് കോടതിയും ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ. പോലീസ് സ്‌റ്റേഷന്‍ പെയിന്റടിക്കാന്‍ ഒരു കമ്പനിയുടെ പെയിന്റ് തന്നെ ഉപയോഗിക്കണമെന്നായിരുന്നു മുന്‍ ഡിജിപി ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്.

ഇടത് സംഘടന നേതാക്കള്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു; കേസ് ജാമ്യമില്ലാ വകുപ്പില്‍, പക്ഷെ അറസ്റ്റില്ല

മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യത; ലോകം ഭീതിയില്‍,പറഞ്ഞ് തള്ളാനാകില്ല, വിശ്വസിച്ചേ പറ്റൂ!!! കാരണം...

ഇത് തെറ്റല്ലേ എന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദിച്ചത്. പെയിന്റ് കമ്പനിയുമായി ബെഹിറയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. ഉത്തരവിടുമ്പോള്‍ ബെഹ്‌റ പോലീസ് മേധാവിയായരുന്നോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

 ഒരേ നിറം എളുപ്പത്തില്‍ തിരിച്ചറിയാം

ഒരേ നിറം എളുപ്പത്തില്‍ തിരിച്ചറിയാം

പോലീസ് സ്‌റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരേ നിറത്തിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ച കോടതി അങ്ങനെയെങ്കില്‍ റേഷന്‍ കടകള്‍ക്കല്ലേ ഒരേ നിറത്തില്‍ പെയിന്റടിക്കേണ്ടതെന്നും ചോദിച്ചു.

 20ന് മുമ്പ് വിശദീകരണം കൊടുക്കണം

20ന് മുമ്പ് വിശദീകരണം കൊടുക്കണം

ഈ മാസം 20ന് മുമ്പായി ഉയരുന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ നിലവില്‍ വിജിലന്‍സ് ഡയറക്ടറായ ബെഹ്‌റയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 സെന്‍കുമാര്‍ അന്വേഷണം പ്രഖ്യാപിച്ചു

സെന്‍കുമാര്‍ അന്വേഷണം പ്രഖ്യാപിച്ചു

പോലീസ് മേധാവിയായി ചുമതലയെടുത്ത സെന്‍കുമാര്‍ കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനുകളിലെ പെയിന്റടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു.

 സെന്‍കുമാറിന്റെ കാലത്ത്

സെന്‍കുമാറിന്റെ കാലത്ത്

പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചത് സെന്‍കുമാറിന്റെ കാലത്താണ്. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിറം നിര്‍ദേശിച്ചതെന്നും ബെഹ്‌റ വ്യക്തമാക്കി.

English summary
Court criticize Behra in police station painting order
Please Wait while comments are loading...