Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനായകന്റെ ആത്മഹത്യ....പോലീസുകാര്‍ പെട്ടു!! കോടതി കൈവിട്ടു!!

പോലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ പോലീസുകാര്‍ക്ക് തിരിച്ചടി. പോലീസുകാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തൃശൂരിലെ പാവറട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ സാജന്‍, ശ്രീജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ഇവരെ ആരോപണമുണ്ടായപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

1

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കപ്പെട്ട വിനായകനെ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്ന് പിന്നീട് കുടുംബം ആരോപിച്ചിരുന്നു. അവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുകയാണ്.

2

ജൂലൈ 17നാണ് വിനായകനെയും സുഹൃത്ത് ശരത്തിനെയും പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. സറ്റേഷനില്‍ വച്ചു വിനായകനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പിന്നീട് ശരത്ത് മൊഴി നല്‍കിയിരുന്നു. അതേസമയം, തങ്ങളല്ല വിനായകനെ മര്‍ദ്ദിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന് പോലീസുകാര്‍ മൊഴി നല്‍കിയത്. സ്വന്തം പിതാവായിരിക്കാം വിനായകനെ മര്‍ദ്ദിച്ചതെന്നും അവർ ചോദ്യം ചെയ്യലില്‍
പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+