ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ അപകടം; യുവാവിന് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കൊച്ചി: ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ അപകടം സംഭവിച്ച് അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ യുവാവിന് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് എറണാകുളം മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബൂണൽ. അപകടം നടന്നത് 2020 ആഗസ്റ്റിലാണ്. പള്ളുരുത്തി സ്വദേശിയായ ക്രിസ്റ്റി (21) ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
ക്രിസ്റ്റി യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറ്റാെരു കാറിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് ക്രിസ്റ്റി തെറിച്ചുവീഴുകയും അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ക്രിസ്റ്റിക്ക് ഏറ്റ പരിക്കിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് ടാറ്റ എ.ഐ.ജി. ജനറൽ ഇൻഷുറൻസ് കമ്പനിയോട് 68,09,276 രൂപയും പലിശയും നൽകാൻ ആയിരുന്നു കോടതി വിധി. ഇതിന് പിന്നാലെയാണ് പലിശയടക്കം 85 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഇൻഷുറൻസ് കമ്പനിയോട് നിർദേശിച്ചത്.

അതേസമയം, ബൈക്കിന്റെ പിന്നിലിൽ ഇരുന്ന യാത്രചെയ്യുന്ന ആളുകൾക്കും ഇൻഷുറൻസ് ലഭിക്കും എന്ന കാര്യ മിക്ക ആൾക്കാർക്കും അറിയില്ല എന്നും ബൈക്കിന് ബംപർ ടു ബംപർ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും തുക ലഭിച്ചതെന്നുമാണ് അഭിഭാഷകൻ അഡ്വ. ബി.എസ്. സുരേഷ് കുമാർ പറഞ്ഞത്. അപകടത്തിനിടെ സംഭവിക്കുന്ന മരണങ്ങൾക്ക് അല്ലാതെ പരിക്ക് പറ്റയതിനെ തുടർന്ന് ഇത്രയും വലിയ തുക നഷ്ടപരിഹരാമായി നൽകുന്നത് അപൂർവമാണ്.












Click it and Unblock the Notifications