Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജിനെ ചീമുട്ടയെറിഞ്ഞു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ

ഇടുക്കി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് നേരെ ചീമുട്ടയെറിഞ്ഞ കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെയാണ് തൊടുപുഴ മുട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ടിഎല്‍ അക്ബര്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോണ്‍ എന്നിവര്‍ക്കാണ് ശിക്ഷ. തൊടുപുഴയില്‍ ചീമുട്ടയെറിഞ്ഞ് പിസി ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ആറ് മാസം തടവും 47000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്ന് മാസം തടവും 1000 രൂപ പിഴയമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കേസില്‍ 15 പ്രതികളാണുണ്ടായിരുന്നത്. രണ്ടും മൂന്നും പ്രതികളെയാണ് ശിക്ഷിച്ചത്. രണ്ടു പേര്‍ നേരത്തെ മരിച്ചിരുന്നു. ബാക്കി പ്രതികളെ വെറുതെവിട്ടു.

p

2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിസി ജോര്‍ജ് ചീഫ് വിപ്പ് ആയിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചീമുട്ടയെറിയുകയും ജോര്‍ജിന്റെ വാഹനം തകര്‍ക്കുകയും ചെയ്തു എന്നാണ് കേസ്. ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു മുട്ടയേറ്. ജോര്‍ജിന്റെ വാഹനം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ബ്ലോക്കില്‍പ്പെട്ടു. ഈ വേളയിലാണ് പ്രതിഷേധക്കാര്‍ വാഹനം തകര്‍ത്തതത്രെ.

2018ലും പിസി ജോര്‍ജിന് നേരെ ചീമുട്ടയേറ് നടന്ന സംഭവമുണ്ടായിരുന്നു. സ്വന്തം മണ്ഡലമായ പൂഞ്ഞാറിലായിരുന്നു ഇത്. പെരിങ്ങുളം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചടങ്ങിനിടെയായിരുന്നു സംഘര്‍ഷം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ ഉദ്ഘാടനം ചെയ്യുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധക്കാരും പിസി ജോര്‍ജും തമ്മില്‍ അന്ന് വാക്കേറ്റമുണ്ടായിരുന്നു.

യോഗിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് പിസി ജോര്‍ജ്

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തോട് യോജിച്ച് പിസി ജോര്‍ജ്. യുപിയെയും കേരളത്തെയും താരതമ്യം ചെയ്തായിരുന്നു യോഗി പിസി ജോര്‍ജിന്റെ പ്രതികരണം. സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കണക്കാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രമേശ് ചെന്നിത്തലയെ മൗനിയാക്കാന്‍ കോണ്‍ഗ്രസില്‍ ശ്രമം നടക്കുന്നു എന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+