വിഎസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. സന്ദര്‍ശകരെ പോലും അനുവദിക്കാതിരുന്ന വി എസിന് പരിചരിച്ച നഴ്‌സില്‍ നിന്നാണ് കൊവിഡ് ബാധിച്ചത്. മകന്‍ അരുണ്‍ കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അരുണ്‍ കുമാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്റൈനിലായിരുന്നു, അച്ഛന്‍. നിഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം പാലിച്ച് അച്ഛനിപ്പോള്‍ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.

അതേ സമയം , സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. പ്രമുഖരായ പര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി എന്നിവര്‍ കൊവിഡ് ബാധിച്ച് ഐസലേഷനില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായി. വീട്ടില്‍ ക്വാറന്റൈനില്‍ ആണ്. ചെറിയ ലക്ഷണങ്ങളൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല. ഷൂട്ടിങ് സമയങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധന നടത്തുക. ഈ മഹാമാരി അവസാനിച്ചിട്ടില്ല. സുരക്ഷിതരായി ഇരിക്കുക- ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖറിന് കൊവിഡ് സ്ഥിരീകരിച്ചത്. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ സമയത്താണ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍ വന്നു. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഇവര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.












Click it and Unblock the Notifications