കെ മുരളീധരന്‍ എംപിയുടെ കൊവിഡ് ഫലം നെഗറ്റീവ്;'നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് നന്ദി'
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. വടകര ചെക്യാട്ടെ ഒരു വിവാഹ വീട്ടില്‍ പോയതിന് പിന്നാലെ കൊവിഡ് പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തുന്നത്. ഇന്ന് ഉച്ചയോടെയാണ് ഫലം വന്നത്.
'കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണ്.തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് ശ്രീ.പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.' കെ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ മുരളീധരന്‍ പങ്കെടുത്ത വിവാഹത്തിലെ വരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിശോധന നടത്താന്‍ നിര്‍ദേശിക്കുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയാണ് വരന്‍. എന്നാല്‍ വിവാഹ ദിവസം താന്‍ അവിടെ പോയിരുന്നില്ലെന്നും തലേദിവസമാണ് പോയതെന്നും എംപി അറിയിച്ചിരുന്നു.
'കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് ഞാന്‍ പങ്കെടുത്തെന്ന പ്രചരണം പച്ചക്കള്ളമാണ്. ജൂലൈ ഒമ്പതിനാണ് വിവാഹം നടന്നത്. എന്റെ നിയോജക മണ്ഡലത്തിലെ ചെക്യാട് നടന്ന വിവാഹത്തിന് ആശംസ അറിയിക്കാന്‍ ഞാന്‍ പോയത് വിവാഹത്തലേന്നാണ്. (ജൂലൈ എട്ടിന്).
ഞാന്‍ വിവാഹ ദിവസം പങ്കെടുത്തു എന്ന പേരിലാണ് വ്യാപക പ്രചരണം നടക്കുന്നത്.
Recommended Video
വിവാഹ ദിവസം അവിടെ പങ്കെടുത്ത ഒരു വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്.ഈ വ്യക്തിയുമായി ഞാന്‍ കണ്ടിട്ടുപോലുമില്ല. അല്ലെങ്കില്‍ പോലും രോഗം ഒരു തെറ്റല്ല. നാളെ ഇത് ആര്‍ക്കും വരാം.
കൂടുതല്‍ പേര്‍ക്ക് വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യാം.
ഇതിന്റെ പേരില്‍ വ്യക്തിഹത്യ ചെയ്യുന്നവര്‍ നീചമായ രാഷ്ട്രീയമാണ് കാണുന്നത്.
ഒരു പക്ഷേ ഞാന്‍ ആ വിവാഹത്തില്‍ പങ്കെടുത്തിരുന്നെങ്കിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്റൈനില്‍ പോയേനെ.
പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞെത്തിയപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം14 ദിവസം ക്വാറന്റൈനില്‍ പോവുകയും ചെയ്തിരുന്നു.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ ദുരന്ത കാലത്ത് സ്വന്തം സുരക്ഷിതത്വം നോക്കി മാറിനില്‍ക്കാന്‍ കഴിയില്ല.
അങ്ങനെ ചെയ്യുകയുമില്ല.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശക്തമായി പ്രവര്‍ത്തിക്കും.
കുപ്രചരണങ്ങള്‍ നടത്തി ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആരും ശ്രമിക്കേണ്ട.
രാഷ്ട്രീയ പ്രേരിതമായ അനാവശ്യ വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.' എന്നായിരുന്നു മുരളീധരന്റെ ഫേസബുക്ക് കുറിപ്പ്.












Click it and Unblock the Notifications