ടിപിആർ 16 ശതമാനത്തിന് മുകളിലേക്ക്; സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിൽ വൻവീഴ്ചയെന്ന് കേന്ദ്ര മുന്നറിയിപ്പ്
ടിപിആർ 16 ശതമാനത്തിന് മുകളിലേക്ക്; സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിൽ വൻവീഴ്ചയെന്ന് കേന്ദ്രം
തിരുവനന്തപുരം: കേരളം കോവിഡ് വ്യാപനത്തിനറെ രണ്ടാം തരംഗത്തിൽ ഇനിയും മുക്തി നേടിയിട്ടില്ലെന്നിരിക്കെ സംസ്ഥാനത്ത് ഇപ്പോൾ നൽകിയിരിക്കുന്ന നിയന്ത്രണങ്ങളിലെ ഇളവുകളിൽ മുന്നറിയിപ്പുമായി കേന്ദ്രം. ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഇളവുകൾ ഉദാരമായി തുടരുമ്പോൾ കോവിഡിന്റെ അതിവ്യാപനമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്നും ടോസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിലേക്ക് ഉയരുകയാണെന്നും കേന്ദ്രം പറയുന്നു.
'സുന്ദരി'..ആരാധകരുടെ ഹൃദയം കീഴടക്കി ഋതു മന്ത്ര.. പുതിയ ചിത്രങ്ങൾ വൻ ഹിറ്റ്

ഏപ്രിൽ മാസം ആരംഭിച്ച രണ്ടാം ലോക്ക്ഡൗൺ കേരളത്തിൽ കാര്യമായ ഫലം ചെയ്തില്ലെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും രണ്ടാം തരംഗം അവസാനിച്ചെങ്കിലും കേരളത്തിൽ മാത്രം അപകടകരമായ രീതിയിൽ തുടരുകയാണ്. ദിവസങ്ങളോളം നീണ്ടുപോയ അടച്ചുപൂട്ടലിൽ സാമ്പത്തിക രംഗം അടക്കം നിശ്ചലമായിരുന്നു. ഇതിനിടെ ലോക്ക്ഡൗൺ പ്രോട്ടോക്കോളിലെ അശാസ്ത്രീയതയ്ക്കെതിരെയും ശക്തമായ പ്രതിപക്ഷ, ജന വികാരം ഉയർന്നതോടെയാണ് ഓണത്തോട് അനുബന്ധിച്ച് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ ഇളവുകൾ തുടരുന്നത് ഓണക്കാലത്തെ കോവിഡ് അതിജീവനം കടുത്ത വെല്ലുവിളിയാക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ ഡെൽറ്റാ വകഭേദം വഴിയാണ് അതിവ്യാപനം. കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 51.51 ശതമാനം പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
രണ്ടാഴ്ചയായി കേരളത്തിൽ കേസുകൾ ഉയരുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത് വെല്ലുവിളിയാണെന്നും കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്രം നിയോഗിച്ച സംഘത്തിന്റെ തലവൻ ഡോ. എസ്.കെ സിങ് പറഞ്ഞു. രാജ്യത്ത് 44 ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിൽ നിൽക്കുന്നത്. ഇതിൽ പത്ത് ജില്ലകളും കേരളത്തിലാണ്.
ഹോട്ട് ആന്റ ഗ്ലാമർ; വീണ്ടും ഞെട്ടിച്ച് സാക്ഷി അഗർവാൾ.. പുതിയ ചിത്രങ്ങൾ വൈറൽ
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെ നിലനിർത്താൻ കേരളത്തിന് സാധിച്ചട്ടില്ലെന്ന് മാത്രമല്ല ഇപ്പോൾ ക്രമാനുഗതമായി വീണ്ടും കൂടികൊണ്ടും ഇരിക്കുകയാണ്. ചൊവ്വാഴ്ച സംസ്ഥാനത്തെ ടിപിആർ 15 ശതമാനം കവിഞ്ഞു. 15.91 ശതമാനമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1,32,769 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 21,119 പേർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 67ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് ടിപിആർ 15 ശതമാനത്തിന് മുകളിലെത്തുന്നത്.












Click it and Unblock the Notifications