• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡും ലോക്ക്ഡൗണും വിതച്ചത് സാമ്പത്തിക പ്രതിസന്ധി; കേരളത്തില്‍ ജീവനൊടുക്കിയത് നിരവധി പേര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ഇന്ത്യയിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ചില്ലറയൊന്നുമല്ല. ഇന്ന് കൊവിഡ് പൊട്ടിപ്പുറപ്പെട്ട് രണ്ട് വര്‍ഷത്തോട് അടുക്കുമ്പോള്‍ ഇന്ത്യയില്‍ നിരവധി പേരാണ് സാമ്പത്തിക പ്രതിസന്ധി കാരണം ജീവനൊടുക്കിയത്. ലക്ഷക്കണക്കിന് രൂപയും സാമ്പത്തിക ബാധ്യതകള്‍ വന്നതോടെയാണ് പലരും ജീവിതം അവസാനിക്കുന്നതിലേക്ക് എത്തിയത്. കേരളത്തിലും ഇത്തരത്തില്‍ നിരവധി ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇടുക്കിയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ബേക്കറി സ്ഥാപനം നടത്തിവന്നിരുന്ന മാസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് വിതച്ച സാമ്പത്തിക പ്രതിസന്ധി കാരണം ജീവനൊടുക്കിയത്. 12 ലക്ഷത്തോളം രൂപയുടെ കട ബാധ്യത വന്നതോടെയാണ് പിതാവ് ആത്മഹ്ത്യ ചെയ്തതെന്ന് വിനോദിന്റെ മകന്‍ പറയുന്നു. പിതാവിന്റെ കട ബാധ്യതയെ കുറിച്ച് അറിഞ്ഞപ്പോള്‍ വീടും സ്ഥലവും വില്‍ക്കാന്‍ താന്‍ പറഞ്ഞിരുന്നെങ്കിലും അച്ഛന്‍ സമ്മതിച്ചില്ലെന്നും മകന്‍ അഖില്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

ഈ വര്‍ഷം ഏപ്രില്‍ തുടക്കത്തില്‍ കോവിഡ് -19 ന്റെ രണ്ടാം തരംഗം നാല് മാസത്തെ കര്‍ശനമായ ലോക്ക്ഡൗണിനും നിയന്ത്രണങ്ങള്‍ക്കും ഇടയാക്കിയപ്പോള്‍, അത് ബേക്കറിയുടെ മുഖ്യ ഉപഭോക്താക്കളായ ദൈനംദിന വേതനക്കാരുടെ ജോലികള്‍ വെട്ടിക്കുറച്ചു. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടത്തിലൂടെയാണ് വിനോദിന്റെ ബേക്കറി പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ ജൂണ്‍ മാസത്തില്‍ വിനോട് ഒരു ഓട്ടോറിക്ഷ അപകടവും നേരിടേണ്ടി വന്നിരുന്നു. ഇതോടൊപ്പം കൊറോണ വൈറസ് പിടിപെട്ടതോടെ രണ്ടാഴ്ചത്തോളം കട തുറക്കാതിരുന്ന അവസ്ഥ വന്നു.

ആ സമയത്ത് പിതാവ് വളരെ ടെന്‍ഷനും അസ്വസ്ഥനുമായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കൂടുകയും താഴുകയും ചെയ്യുന്നതിനാല്‍ രണ്ട് തവണ ഞങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു. അദ്ദേഹം സ്വകാര്യ വായ്പക്കാരില്‍ നിന്ന് വലിയ പലിശയ്ക്ക് ധാരാളം പണം കടം വാങ്ങിയിരുന്നു, ഇതൊക്കെ ആരാണ് തിരിച്ചടക്കുക എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ലെന്നും മകന്‍ അഖില്‍ പറയുന്നു.

ജൂലായ് 19ന് അതിരാവിലെ ബേക്കറിയില്‍ എത്തിയ വിനോദ് കട സ്വയം തുറന്ന് ഒരു കയറില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. കോവിഡ് -19 മൂലമുള്ള സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പോലീസിന് മൊഴി നല്‍കി. വിനോദിന്റെ മരണം കേരളത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ, പാന്‍ഡെമിക് ആരോഗ്യമേഖലയിലും പ്രാദേശിക സമ്പദ്വ്യവസ്ഥയിലും പിടിമുറുക്കിയപ്പോള്‍, ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നു.

പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോപ്പ് ഉടമ പൊന്നുമണി, ഇടുക്കിയിലെ ഏലം കര്‍ഷകന്‍ സന്തോഷ്, സ്വര്‍ണ്ണപ്പണിക്കാരന്‍ മനോജും ഭാര്യയും മകളും തിരുവനന്തപുരത്ത്, തൃശൂരില്‍ ബസ് ഡ്രൈവര്‍ ശരത്തും അദ്ദേഹത്തിന്റെ പിതാവ് ദാമോരന്‍ ഇങ്ങനെ പോകും ആ പട്ടിക. പ്രാദേശിക മാധ്യമങ്ങളുടെ കണക്ക് പ്രകാരം 30ഓളം ആത്മഹത്യകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

  പ്രാദേശിക സമ്പദ്വ്യവസ്ഥയിലെ പൊതുവായ സ്തംഭനം, വേതനത്തിലെ കുറവും ആളുകളുടെ വാങ്ങല്‍ ശേഷിയും, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, കടബാധ്യത, പ്രാദേശിക തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ എന്നിവ ആളുകളെ അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കുള്ള ചില കാരണങ്ങളായി കണക്കാക്കുന്നു.

  അതേസമയം, കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ വിജയകരമായ ഒരു മാതൃകയായി കേരളത്തെ ഒരിക്കല്‍ വാഴ്ത്തപ്പെട്ടിരുന്നു, നിലവില്‍ ഇന്ത്യയില്‍ കോവിഡ് -19 ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്. കൂടാതെ ദേശീയ കൊവിഡ് കണക്കില്‍ ഏറ്റവും വലിയ പങ്ക് സംഭാവന ചെയ്യുന്നത് കേരളം തുടരുകയാണ്. ഓഗസ്റ്റ് 25 -ന് സംസ്ഥാനം 31,000 -ത്തിലധികം കേസുകള്‍ ഓണാഘോഷത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്തു. ഇത് ആരോഗ്യ വിദഗ്ധരിലും വ്യാപാരി സമൂഹത്തിലും ഭയം വര്‍ദ്ധിച്ചിരിക്കുകയാണ്.

  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ
  English summary
  Covid and Lockdown sowed financial crisis; Many people have committed suicide in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X