കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഗസ്റ്റില്‍ കേരളത്തിലെ കോവിഡ‍് രോഗികളുടെ എണ്ണം 12000 കടന്നേക്കുമെന്ന് നിഗമനം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗീകളുടെ എണ്ണം ആഗസ്റ്റ് പകുതിയോടെ 12000 കടക്കുമെന്ന് കണക്ക് കൂട്ടല്‍. ഈ മാസം അവസാനത്തോടെ പ്രതിദനം 170 കേസുകള്‍ വരെ പുതിയ കേസുകള്‍ ഉണ്ടാവുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ അത് 192 വരെയായി. ഈ തോത് അനുസരിച്ചാണ് വരും ദിവസങ്ങളിലും മുന്നോട്ട് പോവുന്നതെങ്കില്‍ ഓഗസ്റ്റ് പകുതിയോടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ രോഗികള്‍ സംസ്ഥാനത്തുണ്ടാകും.

സംസ്ഥാനത്തെ രോഗമുകതി നിരക്ക് 51.78 ശതമാനമാണ്. നേരിയ രോഗലക്ഷണം മാത്രം ഉള്ളവരെ പ്രവേശിപ്പിക്കാന്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സംസ്ഥാനത്തുടനീളം സജ്ജമാക്കാന്‍ ഒരുക്കും തുടങ്ങിയിട്ടുണ്ട്. രോഗത്തിന്‍റെ തോതനുസരിച്ച് രോഗികളെ തരംതിരിച്ചുള്ള ചികിത്സാ സമീപനമാകും അടുത്ത ഘട്ടത്തിലുണ്ടാവുക. ഈ ഘട്ടത്തില്‍ നിന്ന് പരിധിവിട്ടാല്‍ ലക്ഷണമില്ലാത്ത, ആരോഗ്യനില ഗുരുതരമലമലാത്തെ രോഗികളെ വീട്ടില്‍ത്തന്നെ ഇരുത്തി ചികിത്സ നല്‍കുന്ന രീതിയിലേക്ക് മാറിയേക്കും.

coronavirus-

Recommended Video

cmsvideo
്രപതിപക്ഷത്തിന് കാതടപ്പിക്കുന്ന മറുപടി കൊടുത്ത് ശൈലജ ടീച്ചര്‍

അതേസമയം, രോഗികളുടെ എണ്ണം തുടര്‍ച്ചയായി 100 കടക്കുന്നുണ്ടെങ്കിലും നിലവിലെ മാനദണ്ഡലത്തില്‍ ഉടന്‍ മാറ്റം ആവശ്യമില്ലെന്ന് നിലപാടിലാണ് സര്‍ക്കാര്‍. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകുന്നുണ്ടെന്നാണ് വിലിയിരുത്തല്‍. സമ്പര്‍ക്ക് രോഗവ്യാപനം 5 ശതമാനത്തിന് താഴെ നിര്‍ത്താനായിരുന്നു സര്‍ക്കാറിന്‍റെ ലക്ഷ്യം. എന്നിരുന്നാലും അന്യ സംസ്ഥനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ആളുകള്‍ മടങ്ങിയെത്താന്‍ തുടങ്ങിയത് മുതല്‍ ഇതുവരെ രോഗം ബാധിച്ചവരില്‍ സമ്പര്‍ക്കം 9 ശതമാനത്തിനടുത്താണ്. മടങ്ങിയെത്തിയ 3572ൽ നിന്ന് 312 പേരിലേക്കാണ് രോഗം പകർന്നത്.

ആശ്വാസകരമായ കണക്കാണ് ഇത്. നേരത്തെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനത്തിന്‍റെ തോത് 33 ശതമാനമായിരുന്നു. പ്രാദേശിക വ്യാപനം പിടിച്ചു നിർത്താനാവുന്നതിനാലാണ് പ്രോട്ടോക്കോൾ മാറ്റം നിലവിൽ ആവശ്യമില്ലെന്ന നിലപാട്. ഈ രീതി ശക്തമായി തന്നെ നടപ്പിലാക്കും. വ്യാപനം തടയാന്‍ തിരുവനന്തപുരത്തും തൃശൂരും നടപ്പാക്കിയ നിലവിലെ കണ്ടെയിന്മെന്റ് സോൺ മാതൃക തുടരും. ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാനാവും മുന്‍തൂക്കം നല്‍കുക.

പ്രകോപനവുമായി ഇറാന്‍; സൗദി അതിര്‍ത്തിയില്‍ വെടിവയ്പ്, താക്കീത് വകവെക്കാതെ കപ്പലുകളുടെ വരവ്...പ്രകോപനവുമായി ഇറാന്‍; സൗദി അതിര്‍ത്തിയില്‍ വെടിവയ്പ്, താക്കീത് വകവെക്കാതെ കപ്പലുകളുടെ വരവ്...

അഗ്രസീവായി കോണ്‍ഗ്രസ്, രാഹുല്‍ മോഡിലെത്തി, 10 ചോദ്യങ്ങള്‍ ബിജെപിക്ക് നേരെ... രാജ്യസുരക്ഷ വേണ്ടേ!!അഗ്രസീവായി കോണ്‍ഗ്രസ്, രാഹുല്‍ മോഡിലെത്തി, 10 ചോദ്യങ്ങള്‍ ബിജെപിക്ക് നേരെ... രാജ്യസുരക്ഷ വേണ്ടേ!!

 മുഖ്യമന്ത്രി ആ പണം എന്റേതാണ്...എനിക്ക് തിരിച്ചുതരണം; അപേക്ഷയുമായി അലി അക്ബര്‍; സംഭവിച്ചതെന്ത്? മുഖ്യമന്ത്രി ആ പണം എന്റേതാണ്...എനിക്ക് തിരിച്ചുതരണം; അപേക്ഷയുമായി അലി അക്ബര്‍; സംഭവിച്ചതെന്ത്?

English summary
covid case may increase-to 12000 in the middle of august in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X