കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പ്രാദേശിക സമ്പര്‍ക്കം കൂടുന്നു.... വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ കൊണ്ടുവരാനുള്ള സാധ്യത വര്‍ധിക്കുന്നു. കോവിഡ് കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ആയിരം കടന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. ഇക്കാര്യം ചര്‍ച്ചയാകുമെന്നാണ് സൂചനകള്‍. എന്നാല്‍ എല്ലാ ഘടകങ്ങളും സാധ്യതകളും പരിഗണിച്ച് മാത്രമേ ലോക്ഡൗണ്‍ തീരുമാനിക്കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

1

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന സൂചന കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നല്‍കിയിരുന്നു. 1038 പേര്‍ക്ക് കഴിഞ്ഞ ദിവസം മാത്രം രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ ആദ്യമായി നാല് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കവിഞ്ഞു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതാണ് സാഹചര്യം ഗുരുതരമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന 397 ഹോട്ട്‌സ്‌പോട്ടുകളും ഇപ്പോള്‍ നിലവിലുണ്ട്.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

നിലവില്‍ കേരളത്തിലെ ആകെ രോഗികളില്‍ 95 ശതമാനവും സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനമാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും സമ്പര്‍ക്കം വ്യാപനം അതിശക്തമാണ്. സാമൂഹിക അകലം ഉറപ്പുവരുത്താനും രോഗബാധ തടയാനും ഈ ഘട്ടത്തില്‍ സംസ്ഥാന വ്യാപക ലോക്ഡൗണ്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള ഒരു മാര്‍ഗം. രോഗം ബാധിക്കുന്ന പ്രദേശങ്ങള്‍ മാത്രമായി അടച്ചിടുന്നത് കൊണ്ട് മാത്രം ഗുണമുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. അതേസമയം സമ്പൂര്‍ണമായ അടച്ചിടല്‍ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതിരൂക്ഷമാകും.

പ്രതിസന്ധി ഘട്ടങ്ങള്‍ മുന്നിലുള്ളതിനാല്‍ എല്ലാ കാര്യങ്ങളും വിലയിരുത്തും. നിലവില്‍ കര്‍ണാടകത്തില്‍ നിന്ന് വരുന്നതിനടക്കം തടങ്ങളില്ല. അതുകൊണ്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിര്‍ത്തി അടച്ചിടല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. അതേസമയം പുതുതുതായി മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയും കനത്ത ജാഗ്രതയിലാണ്. ഒരു ഡോക്ടര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കുമാണ് ഉറവിടം വ്യക്തമാകാത്ത രോഗബാധയുള്ളത്. സമ്പര്‍ക്ക് ഭീതി ഉള്ളതിനാല്‍ കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

English summary
kerala may impose complete lockdown once again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X