Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡില്‍ 'കോളടിച്ച്' സര്‍ക്കാര്‍; പിഴയായി പോലീസ് ഈടാക്കിയത് 35 കോടി, 82000 കേസുകള്‍

തിരുവനന്തപുരം; കൊവിഡ് കാലത്ത് പിഴയായി പോലീസ് ഈടാക്കിയത് 35 കോടി രൂപ. ഈ വര്‍ഷം ഇതുവരെയുള്ള കണക്കാണിത്. ഇക്കാലയളവില്‍ 82000 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പകര്‍ച്ച വ്യാധി തടയല്‍ നിയമപ്രകാരമാണ് പോലീസ് നടപടി. 500 രൂപ മുതല്‍ 5000 രൂപ വരെയാണ് പിഴയീടാക്കുന്നത്. മാസ്‌കില്ലെങ്കില്‍ 500 രൂപ ഈടാക്കും. മാനദണ്ഡങ്ങള്‍ ലംഘിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവയ്ക്ക് 5000 രൂപ വരെ ഈടാക്കുകയാണ് ചെയ്യുന്നത്.

r

കൊവിഡ് കാലത്ത് ജനങ്ങള്‍ വളരെ പ്രതിസന്ധിയിലാണ് എന്നിരിക്കെ പോലീസ് അകാരണമായി പിഴയീടാക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. വളരെ ആവശ്യക്കാര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പുറത്തിറങ്ങുമ്പോള്‍ വേണ്ട രേഖകള്‍ കൈയ്യില്‍ കരുതണം. അതേസമയം, കൊവിഡ് കാലത്ത് പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ പലയിടങ്ങളിലും വാര്‍ത്തയായിരുന്നു. മലപ്പുറം ജില്ലയില്‍ പോലീസ് ബലം പ്രയോഗിച്ചും മര്‍ദ്ദിച്ചും യുവാവിനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പുറത്തുവന്നത് ഏറെ ചര്‍ച്ചകള്‍ക്ക ഇടയാക്കിയിരുന്നു. മാത്രമല്ല, പോലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ഒരു യുവാവ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. പരപ്പനങ്ങാടിയിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് മര്‍ദ്ദനമേറ്റ വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെടുകയും ചെയ്തിരുന്നു.

അതേസമയം, അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ അടയ്ക്കാന്‍ മാത്രമായി എല്ലാ ജില്ലകളിലും പോലീസ് പ്രത്യേക അക്കൗണ്ട് തുറന്നിരുന്നു. ഈ അക്കൗണ്ടിലെത്തുന്ന തുക എസ്പിമാര്‍ പരിശോധിച്ച് ജില്ലാ ട്രഷറിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+