കൊവിഡ്: സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങള്‍ക്ക് കേസില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഓരോ ദിവസവും സാധാരണക്കാര്‍ക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ആസ്ഥാനത്തെ പത്രക്കുറിപ്പില്‍ പറയുന്നത് കഴിഞ്ഞ ദിവസം മാത്രം കോവിഡ് മാനദണ്ഡം ലംഘിച്ചതിനു 3424 പേര്‍ക്കെതിരെ കേസ് എടുത്തുയെന്നാണ്.
ഇതില്‍ ഏറെ കേസുകളും മാസ്‌ക്ക് വെക്കാത്തതിനാണ്. ഇത്തരത്തില്‍ ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണു സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്നും പിഴയായി ഈടാക്കുന്നത് .നിയമ ലംഘനത്തിനു കേസ് എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പരസ്യമായി സിപിഎംപാര്‍ട്ടി സമ്മേളനങ്ങളില്‍ നിയമം ലംഘിക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങള്‍ക്ക് നല്‍കുന്നത്.

സാധാരക്കാരായ ജനങ്ങള്‍ക്ക് ഒരു നീതിയും പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു നീതിയും ഇതെന്തൊരു അനീതിയാണ്.പാര്‍ട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനു പോലീസ് മുഖംനോക്കാതെ നടപടി എടുക്കണം. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ജാഗ്രത കാട്ടണം .കഴിഞ്ഞ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ തീവെട്ടി കൊള്ള നടത്തിയപ്പോള്‍ അതിനെതിരെ കോവിഡ് മാനദണ്ഡം പാലിച്ച് സമര നടത്തിയവരെ മരണത്തിന്റെ വ്യാപാരികള്‍ എന്നാണു അന്നത്തെ അന്തി പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എല്ലാപേരും ഓര്‍ക്കുന്നുണ്ടാവും. നിയമം എല്ലാപേര്‍ക്കം ബാധകമാണു അല്ലാതെ നിയമലംഘനത്തിന്റെ പേരില്‍ സാധാരക്കാരെ മാത്രം ക്രൂശിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സിപിഎമ്മിനെതിരെ സമാന വിമര്‍ശനം പ്രതിപക്ഷ നേതാവും ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചു. എന്നിട്ടും സമ്മേളനം നിര്‍ത്തിവച്ചില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. സമ്മേളനം നിര്‍ത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? 250 പേരുമായി ഇപ്പോഴും സമ്മേളനം നടത്തുകയാണ്. 50 പേരില്‍ കൂടുതല്‍ കൂടിയാല്‍ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിഡി സതീശന്‍ ചോദിച്ചു.
Recommended Video
കോവിഡ് തുടങ്ങിയ കാലത്ത് അതിര്‍ത്തിയില്‍ തമ്പടിച്ച സാധാരണക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ പോയ കോണ്‍ഗ്രസ് എം.പിമാരെയും എം.എല്‍.എമാരെയും മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇന്ന് എന്താണ് പറയാനുള്ളത്? ഇപ്പോള്‍ ആരാണ് കേരളത്തില്‍ മരണത്തിന്റെ വ്യാപാരികളായി നില്‍ക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.












Click it and Unblock the Notifications