Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മൂന്നാം തരംഗം: കേരളത്തില്‍ കേസുകള്‍ ഇരട്ടിയായി, മരണ സംഖ്യ 50000 കടന്നു

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയില്‍ നിന്ന് 100 ശതമാനം വര്‍ദ്ധിച്ച് ചൊവ്വാഴ്ച 9,000-ലധികമായി. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്രിസ്മസ്-പുതുവത്സര വേളകളിലെ കൂടിച്ചേരലുകളാണ് ഇപ്പോഴത്തെ കുതിച്ചുചാട്ടത്തിന് കാരണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

പുതുവത്സരാഘോഷത്തിനിടെ തിരക്ക് തടയാന്‍ സംസ്ഥാനം നാല് ദിവസത്തെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു, എന്നിട്ടും രോഗികളുടെ എണ്ണം 10 ദിവസങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയായി. മൊത്തം മരണങ്ങള്‍ 50,000-ല്‍ കവിഞ്ഞു, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 39 ശതമാനമാണ് വര്‍ദ്ധിച്ചത്. ഈ ആഴ്ച 20-40 പ്രായത്തിലുള്ള കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചന്നെ് അധികൃതര്‍ അറിയിക്കുന്നു.

covid

കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. പ്രായമായവരും അസുഖമുള്ളവരും മുന്‍കരുതല്‍ എടുക്കണം. ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നവരുടെ വാതില്‍പ്പടിയില്‍ മരുന്ന് നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ അവര്‍ മരുന്നുകള്‍ക്കായി ആരോഗ്യകേന്ദ്രങ്ങളില്‍ വരേണ്ടതില്ല. അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദ്ദേശിക്കുന്നു.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. കോവിഡിനും നോണ്‍ കോവിഡിനും വേണ്ടിയുള്ള ആശുപത്രി കിടക്കകള്‍, ഐസിയു, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ പ്ലാന്റുകള്‍, മരുന്നുകളുടെ ലഭ്യത എന്നിവ വിലയിരുത്തി. എല്ലാ ജില്ലകളിലും കേസുകളുടെ എണ്ണം കൂടുന്നുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍. എല്ലാവരും വളരെ ജാഗ്രതയോടെ ഇടപെടാന്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഓരോ ജില്ലയിലും കുറഞ്ഞത് ഒരു കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രമെങ്കിലും സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആവശ്യം നിറവേറ്റുന്നതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ലഭ്യമാക്കാന്‍ കോവിഡ് ബ്രിഗേഡ് പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 20 വയസു മുതല്‍ 40 വയസുവരെയുള്ളവരിലാണ് കേസുകള്‍ കൂടുതലായി കണ്ടിട്ടുള്ളത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ കാലമായതിനാല്‍ സമൂഹവുമായി ധാരാളം ഇടപഴകിയിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

18 വയസിന് മുകളിലുള്ളവര്‍ക്ക് 99 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് 39 ശതമാനം പേര്‍ക്ക് (5,93,784) വാക്സിന്‍ നല്‍കാനായി. 60,421 പേര്‍ക്ക് കരുതല്‍ ഡോസ് നല്‍കാനായി. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ കരുതല്‍ ഡോസ് സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് 345 ഒമിക്രോണ്‍ കേസുകളാണുള്ളത് 155 പേര്‍ ആകെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
    Kerala announced more restrictions due to omicron

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+