Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം കൊവിഡ് പിടിയിൽ; വീണ്ടും നിയന്ത്രണമോ ? കേസുകളിൽ ഉയരുന്നു; സമ്മതിക്കാതെ സർക്കാർ !

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം സംസ്ഥാനത്ത് ഉയരുകയാണ്. രോഗ ബാധിതരാകുന്നവരുടെ എണ്ണം വർധിക്കുകയാണെങ്കിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് ആരോഗ്യവകുപ്പ് കടക്കും. ഇതുസംബന്ധിച്ച ചർച്ചകൾ ആരോഗ്യവകുപ്പിൽ തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. എന്നാൽ, സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയം ആണെന്നാണ് സർക്കാർ വാദം. എന്നാൽ, ഈ വാദത്തെ തള്ളുന്ന നിലയിലേക്ക് പ്രതിദിന കേസുകൾ ഉയരുകയാണ്.

ഏപ്രിൽ 10 - ന് ശേഷം കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണത്തിന് മുകളിലേയ്ക്ക് കടക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ പത്തിന് 223 പേർക്കാണ് കേരളത്തിൽ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിനുശേഷം പ്രതിദിന കേസുകളിലെ വർദ്ധനവ് പ്രകടമായി. ഇത് ആരോഗ്യവകുപ്പിനെ ഏറെ ആശങ്കയിലാക്കുന്നു.

covid

ഏപ്രിൽ ഒന്നിന് പ്രതിദിന കേസുകൾ 500 നോട് അടുക്കുന്ന സാഹചര്യമുണ്ടായി. 418 പ്രതിദിന കേസുകളായിരുന്നു ഏപ്രിൽ ഒന്നിന് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം, ഏപ്രിൽ 11 മുതൽ ഏപ്രിൽ 30 വരെയുള്ളയുളള കാലയളവിൽ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 300 കടന്നത് ഒൻപത് തവണ. ഏപ്രിൽ 28 നും രോഗം ആശങ്ക സൃഷ്ടിച്ചു. അന്ന് 418 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.

അതേസമയം, കേരളത്തിൽ ഏപ്രിൽ മാസത്തിൽ മാത്രം പതിനായിരം കേസുകളിലേയ്ക്ക് എത്തുന്ന സാഹചര്യമായിരുന്നു കണ്ടത്. 8754 പേർക്കായിരുന്നു ഏപ്രിൽ മാത്രം കൊവിഡ് സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാഷ് ബോർഡി‍ൽ കൊവിഡ് 19 വിഭാഗത്തി‍ൽ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ആണിത്. ഏപ്രിലിൽ 9063 പേർ രോഗമുക്തി നേടിയിരുന്നു. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഡെത്ത് ഇൻഫർമേഷൻ സിസ്‍റ്റത്തിലും ഇതേ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏപ്രിൽ മാസത്തിൽ മാത്രം 1,156 കോവിഡ് മരണങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. 2580 മരണം മാർച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ആരോഗ്യ വകുപ്പിനെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്ന റിപ്പോർട്ടുകളാണ്. എന്നാൽ, കൊവിഡിനെ സംബന്ധിക്കുന്ന വിവിധ ജില്ലകൾ തിരിച്ചുള്ള കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിടാൻ തയ്യാറായിട്ടില്ല.

ഇതിന് പിന്നാലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും ഉണ്ട്. 2022 ഏപ്രിൽ 10 - ന് ശേഷം ആരോഗ്യവകുപ്പിന്റെ കൊവിഡ് കണക്കുകൾ ഔദ്യോഗികമായി പുറത്തുവിടുന്നില്ല. കേരളത്തിലെ കൊവിഡ് കണക്കുകൾ അവസാനമായി പുറത്തുവന്നത് ഏപ്രിൽ പത്തിന് ആയിരുന്നു.രോഗ ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവാണ് പ്രതിദിന കണക്കുകൾ പുറത്തുവിടാത്തതിന് കാരണം എന്നാണ് ആരോഗ്യ വകുപ്പ് നൽകിയ വിശദീകരണം.

ഈ വിശദീകരണങ്ങൾക്ക് പിന്നാലെ കൊവിഡ് നിയന്ത്രണങ്ങൾക്കും ഇളവുകൾക്കും പൂട്ടിട്ട് വീണ്ടും മാസ്ക് ധരിക്കുവാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകുകയായിരുന്നു. കേസുകൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു വകുപ്പിന്റെ നടപടി. കേരളത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുകയും ഈ നിർദേശം ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും ആണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ആഴ്ചയിൽ വ്യക്തമാക്കിയത്. ഇതു സംബന്ധിക്കുന്ന ഔദ്യോഗിക ഉത്തരവും പുറത്തിറക്കിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാഷ് ബോർഡി‍ൽ രേഖപ്പെടുത്തിയ കൊവിഡ് കണക്കുകളാണ് ചുവടെ. ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ 3 മാസത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേരളത്തിന്റെ നിജ സ്ഥിതിയാണ് ഇത്.

∙ ജനുവരി

മരണം-11,640

പോസിറ്റീവ് കേസുകൾ-7,78,496

∙ ഫെബ്രുവരി

മരണം-10,838

പോസിറ്റീവ് കേസുകൾ-6,39,910

∙ മാർച്ച്

മരണം-2580

പോസിറ്റീവ് കേസുകൾ-33,469

നിലവിൽ അഞ്ചു ജില്ലകളിലാണ് പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് പ്രകടമാകുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം, കോട്ടയം എന്നീ ജില്ലകളാണ് അവ. ഏപ്രിൽ 30 - ന് എറണാകുളം ജില്ലയിൽ 88 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ശനിയാഴ്ച രോഗ സ്ഥിരീകരണ നിരക്ക് (ടി പി ആർ) 2.67 ആണ്.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+