കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്ന് മുതൽ 45 വയസിന് മുകളിലുള്ളവർക്കും കോവിഡ് വാക്സിനേഷൻ

ഓൺലൈനായും ആശുപത്രികളിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാവുന്നതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ 45 വയസ് കഴിഞ്ഞവർക്ക് ഇന്ന് മുതൽ കോവിഡ് വാക്സിൻ വിതരണം ചെയ്യും. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന്റെ ഭാഗമായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനായും ആശുപത്രികളിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാവുന്നതാണ്.

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

Vaccine

ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. www.cowin.gov.in എന്ന വെബ് സൈറ്റിലൂടെ വേണം രജിസ്റ്റർ ചെയ്യാൻ. ആശുപത്രികളിൽ നേരിട്ടെത്തി ഓൺലൈൻ രജിസ്ട്രേഷൻ കൂടാതെയും വാക്സിൻ സ്വീകരിക്കാമെങ്കിലും തിരക്ക് ഒഴിവാക്കാൻ രജിസ്ട്രേഷൻ ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യമുണ്ടാകും. 45 വയസ്സിന് മുകളിലുള്ളവർക്ക് 45 ദിവസംകൊണ്ട് മരുന്നുവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

4,40,500 ഡോസ് വാക്സിൻ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി. വ്യാഴാഴ്ച എറണാകുളത്ത് 5,11,000 ഡോസ് എത്തിക്കും. അടുത്തദിവസംതന്നെ കോഴിക്കോട്ടും മരുന്ന് എത്തിക്കും. ഇതുവരെ 35,01,495 ഡോസ് മരുന്നാണ് ആകെ നൽകിയത്. സംസ്ഥാനത്ത് 9,51,500 ഡോസ് വാക്‌സിനും കൂടി എത്തും. തിരുവനന്തപുരത്ത് 4,40,500 ഡോസും എറണാകുളത്ത് 5,11,000 ഡോസും എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവർത്തകരിൽ 4,84,411 ആദ്യഡോസ് വാക്‌സിനും 3,15,226 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളിൽ 1,09,670 പേർ ആദ്യ ഡോസും 69230 പേർ രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,22,548 പേർ ആദ്യ ഡോസും 12,123 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60നു മുകളിൽ പ്രായമുള്ളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള രോഗബാധിതർ എന്നിവരിൽപ്പെട്ട 21,88,287 പേർ ആദ്യ ഡോസ് സ്വീകരിച്ചു.

Recommended Video

cmsvideo
Urgent call to WHO from greet vanden bossche

English summary
Covid vaccination for 45 plus year old persons in Kerala start from Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X