പശുവിന്റെ പേരില്‍ ആര്‍എസ്എസ് അക്രമം കേരളത്തിലും !! ഇറച്ചിയില്‍ മണ്ണുവാരിയിട്ടു.! കൊല്ലുമെന്ന് ഭീഷണി!

  • By: അനാമിക
Subscribe to Oneindia Malayalam

ആലുവ: പശു സംരക്ഷണമെന്ന പേരില്‍ ആര്‍എസ്എസ് അക്രമം കേരളത്തിലും. ഉത്തരേന്ത്യയില്‍ മാത്രം വ്യാപകമായിരുന്ന ഗോസരംക്ഷണത്തിന്റെ പേരിലുള്ള അതിക്രമം ആലുവയ്ക്കടുത്തുളള കരുമാല്ലൂര്‍ മറിയപ്പടിയിലെ കാരുകുന്നിലാണ് ഉണ്ടായത്. ഈസ്റ്ററിന് ഇറച്ചിക്കായി വാങ്ങിയ പശുവിനെ അറത്തതാണ് ആര്‍എസ്എസ്സിനെ ചൊടിപ്പിച്ചത്. കല്ലറയ്ക്കല്‍ ജോസിന്റെ വീട്ടിലാണ് ആര്‍എസ്എസ്സിന്റെ ഗുണ്ടായിസം.

സംഘടിത ആക്രമണം

ഈസ്റ്ററിന്റെ തലേദിവസം ജോസിന്റെ വീട്ടില്‍ മാടിനെ അറുത്തിരുന്നു. ഈ വിവരം അറിഞ്ഞ് ജോസിന്റെ വീട്ടിലേക്ക് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.

കൊല്ലുമെന്ന് ഭീഷണി

മാട്ടിറച്ചി ഉപയോഗിച്ചാല്‍ കൊല്ലുമെന്ന് ആര്‍എസ്എസ്സുകാര്‍ ജോസിനെ ഭീഷണിപ്പെടുത്തി. മാത്രമല്ല മേശപ്പുറത്ത് വില്‍പനയ്ക്കായി അറുത്ത് വെച്ചിരുന്ന ഇറച്ചി നിലത്തിട്ട് അതില്‍ മണ്ണ് വാരിയിടുകയും ചെയ്തു.

ആർഎസ്എസ് ഗുണ്ടായിസം

പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ അക്രമി സംഘം ഇറച്ചി അവിടെത്തന്നെ കുഴിച്ചിടണമെന്നും ഭീഷണി മുഴക്കി. സമീപത്ത് ഉണ്ടായിരുന്നവരെയെല്ലാം ഇവര്‍ വിരട്ടിയോടിക്കുകയും ചെയ്തു.

അറവ്ശാലകൾക്കും ഭീഷണി

ആലുവ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ജോസ് പരാതി നല്‍കിയിട്ടുണ്ട്. പ്രസവിക്കില്ലെന്ന് അറിഞ്ഞതോടെയാണ് മാടിനെ അറക്കാന്‍ തീരുമാനിച്ചത്. പ്രദേശത്തെ അറവ്ശാലകള്‍ക്ക് നേരെയും ആര്‍എസ്എസ് ഭീഷണിയുണ്ട്.

പരാതിപ്പെടാൻ ഭയം

പേടി കൊണ്ട് ആരും ഇക്കാര്യം പരാതിപ്പെടാറില്ല. ജോസും ആദ്യം അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. തിങ്കളാഴ്ച വൈകിട്ടോടെയാണ് ജോസ് ആലുവ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

പോലീസ് കേസെടുത്തു

ഡിജിപിയുടെ നിര്‍ദേശമനുസരിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. ജോസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പത്തോളം പേരാണ് അക്രമം നടത്തിയത്.

English summary
RSS attack in Ernakulam in the name of cow slaughter
Please Wait while comments are loading...