കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങള്‍ നിര്‍ദേശിച്ചവരെ പരിഗണിച്ചില്ല...ശൈലജ പക്ഷപാതം കാണിച്ചു, സിപിഐ കലിപ്പില്‍, കത്ത് നല്‍കി

എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് സിപിഐ

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ സിപിഐ രംഗത്ത്. മന്ത്രിയുടെ രാജിക്കായി യുഡിഎഫ് പ്രതിഷേധ സമരങ്ങളും മറ്റും നടത്തിയതിനു പിന്നാലെയാണ് എല്‍ഡിഎഫില്‍ തന്നെ തമ്മിലടി തുടങ്ങിയത്. സിപിഎമ്മം സിപിഐയും തമ്മിലുള്ള ഈ ഏറ്റുമുട്ടല്‍ മുതലാക്കാനൊരുങ്ങുകയാണ് യുഡിഎഫ്.

കോടിയേരിക്ക് കത്ത് നല്‍കി

കോടിയേരിക്ക് കത്ത് നല്‍കി

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അതൃ്പ്തി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു സിപിഐ കത്ത് നല്‍കിയിട്ടുണ്ട്. തങ്ങളുടെ നിര്‍ദേശങ്ങള്‍ മന്ത്രി അവഗണിച്ചെന്നാണ് സിപിഐയുടെ പരാതി.

ഉള്‍പ്പെടുത്തിയില്ല

ഉള്‍പ്പെടുത്തിയില്ല

കൊല്ലത്തുള്ള സിപിഐയുടെ വനിതാ നേതാവായ അഡ്വ ബീനാ റാണിയടക്കം രണ്ടു പേരെ ബാലാവകാശ കമ്മീഷനില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ അഭിമുഖത്തിന് ശൈലജ ക്ഷണിച്ചില്ലെന്ന് സിപിഐ ആരോപിച്ചു.

 വിവേചനം കാണിച്ചു

വിവേചനം കാണിച്ചു

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ വലിയ വിവേചനമാണ് ശൈലജ കാണിച്ചത്. ഇതു അനുവദിക്കാന്‍ കഴിയില്ലെന്നും എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നും കോടിയേരിക്ക് അയച്ച കത്തില്‍ സിപിഐ ആവശ്യപ്പെട്ടു.

സര്‍ക്കാരിന് കളങ്കമാവും

സര്‍ക്കാരിന് കളങ്കമാവും

ആരോഗ്യമന്ത്രിയുടെ ഇതുപോലെയുള്ള നിലപാടുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അതു സര്‍ക്കാരിനും മുന്നണിക്കും വലിയ കളങ്കമുണ്ടാക്കുമെന്നും സിപിഐ കത്തില്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിമര്‍ശനം

ഹൈക്കോടതി വിമര്‍ശനം

ബാലാവകാശ കമ്മീഷന്‍ നിയമനത്തിന്റെ പേരില്‍ ഹൈക്കോടിതിയില്‍ രൂക്ഷമായ വിമര്‍ശനമാണ് ശൈലജ നേരിട്ടത്. വയനാട് മുന്‍ ബാലാവകാശ കമ്മീഷന്‍ അംഗമായ ടിബി സുരേഷിന്റെ നിയമനത്തില്‍ മന്ത്രി സദുദ്ദേശത്തോടെയല്ലാതെ ഇടപെട്ടുവെന്നു കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജി നല്‍കിയത്

ഹര്‍ജി നല്‍കിയത്

കോട്ടയം സ്വദേശിനിയായ ഡോ ജാസ്മിന്‍ അലെക്‌സാണ് ബാലാവകാശ കമ്മീഷന്‍ നിയമനത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. താല്‍്പ്പര്യമുള്ളവരെ നിയമിക്കാന്‍ വിജ്ഞാപനത്തിന്റെ തിയ്യതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചുവെന്നും നിയമനം റദ്ദ് ചെയ്യണമെന്നുമായിരുന്നു ഇവര്‍ പരാതിയില്‍ പറഞ്ഞത്.

തിയ്യതി നീട്ടി

തിയ്യതി നീട്ടി

2017 ജനുവരി 10ന് ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീണ്ടും വിജ്ഞാപനം ഇറക്കിയെന്നും ഹര്‍ജിയില്‍ ജാസ്മിന്‍ ആരോപിച്ചു.

English summary
CPI against health minister K K Shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X