ശ്രീവല്‍സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ്!! പിന്നില്‍ മുന്‍ മന്ത്രി!! ഞെട്ടിക്കുന്ന ആരോപണം....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത ഇടപാടുകള്‍ക്ക് യുഡിഎഫിന്റെ പിന്തുണ ലഭിച്ചതായി സിപിഐയുടെ ആരോപണം. ആലപ്പുഴ സിപിഐ ജില്ലാ സെക്രട്ടറി ടി ആഞ്ചലോസാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചത്. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാന്‍ ശ്രീവല്‍സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫാണെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആഞ്ചലോസ് ആവശ്യപ്പെടുന്നു.

ഇടനിലക്കാരന്‍

ഇടനിലക്കാരന്‍

ശ്രീവല്‍സം ഗ്രൂപ്പിന്റെ നിരവധി ഭൂമി ഇടപാടുകള്‍ക്ക് യുഡിഎഫിന്റെ ഒരു മുന്‍ മന്ത്രിയാണ് ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചതെന്നും സിപിഐ ആരോപിക്കുന്നു. ഹരിപ്പാട് ശ്രീവല്‍സം ഗ്രൂപ്പിനു ജ്വല്ലറിയും വസ്ത്രശാലയുമുണ്ട്. ഇവ തുടങ്ങാന്‍ വേണ്ടി കേരളത്തിനു പുറത്തും സ്വാധീനുമുള്ള യുഡിഎഫിന്റെ മുന്‍ മന്ത്രി സഹായിച്ചുവെന്നു ആഞ്ചലോസ് ആരോപിച്ചു.

വന്‍ തോതില്‍ ഭൂമി വാങ്ങി

വന്‍ തോതില്‍ ഭൂമി വാങ്ങി

ഹരിപ്പാടുള്‍പ്പെടെ പലയിടങ്ങളിലും വന്‍ തോതിലാണ് ശ്രീവല്‍സം ഗ്രൂപ്പ് അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയത്. യുഡിഎഫ് ഭരണ കാലത്തായിരുന്നു ഇവയെല്ലാമെന്ന് ആഞ്ചലോസ് പറയുന്നു. ഇതിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാരില്‍ നിന്നും അവര്‍ക്കു ലഭിച്ചതായി അദ്ദേഹം ആരോപിക്കുന്നു.

പേരു പറഞ്ഞില്ല

പേരു പറഞ്ഞില്ല

യുഡിഎഫിന്റെ മുന്‍ മന്ത്രിയും ശ്രീവല്‍സം ഗ്രൂപ്പും തമ്മിസുള്ള ബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് പറഞ്ഞ ആഞ്ചലോസ് പക്ഷെ ആ പേര് വെളിപ്പെടുത്തിയില്ല.

അന്വേഷിക്കണം

അന്വേഷിക്കണം

ശ്രീവല്‍സം ഗ്രൂപ്പിന് എല്ലാ വിധ സഹായവും ചെയ്തു കൊടുത്ത യുഡിഎഫിന്റെ മുന്‍ നേതാക്കളെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചുമെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നു ആഞ്ചലോസ് ആവശ്യപ്പെട്ടു.

റെയ്ഡില്‍ കണ്ടെത്തി

റെയ്ഡില്‍ കണ്ടെത്തി

ശ്രീവല്‍സം ഗ്രൂപ്പിന്റെ കീഴിലുള്ള 30ല്‍ അധികം സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്നു കണ്ടെത്തിയിരുന്നു.

എല്ലാ ദുരൂഹം

എല്ലാ ദുരൂഹം

സംസ്ഥാനത്തിന് അകത്തും പുറത്തും ശ്രീവല്‍സം ഗ്രൂപ്പ് മേധാവിയും നാഗാലാന്‍ഡ് പോലീസ് ഉദ്യോഗസ്ഥനുമായ എം കെ രാജേന്ദ്രന്‍ പിള്ളയ്ക്ക് കോടികളുടെ ബിനാമി ഇടപാടുകള്‍ നടത്തിയതായും തെളിഞ്ഞിരുന്നു. നാഗാലാന്‍ഡില്‍ അഡീഷനല്‍ എസ്പി മാത്രമായിട്ടുള്ള പിള്ളയ്ക്കു ഇത്രയും കോടികളുടെ സമ്പാദ്യം ഉണ്ടാക്കാന്‍ കഴിഞ്ഞതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

കോടിയുടെ ഇടപാടുകള്‍

കോടിയുടെ ഇടപാടുകള്‍

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ 10 കോടി രൂപയുടെ ഭൂമിയിടപാടിന്റെ രേഖകള്‍ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഹരിപ്പാട്, കോന്നറ, പന്തളം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയത്.

English summary
CPI says Udf helped sreevalsam group.
Please Wait while comments are loading...