എന്തും വിളിച്ച് പറയരുത്; സത്യപ്രതിജ്ഞ വിമർശനത്തിൽ ബിനോയ് വിശ്വത്തെ തിരുത്തി സിപിഐ
സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ബിനോയ് വിശ്വത്തിന്റെ പരസ്യപ്രസ്താവനയ്ക്കെതിരെ വിമർശനം ഉയർന്നത്
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയ മുതിർന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തെ തിരുത്തി പാർട്ടി നേതവത്വം. സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ബിനോയ് വിശ്വത്തിന്റെ പരസ്യപ്രസ്താവനയ്ക്കെതിരെ വിമർശനം ഉയർന്നത്.

മുന്നണിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ അങ്ങനെ ചെയ്യണമെന്നും എന്തു വിളിച്ചു പറയരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ഘടകത്തിന് മുകളില്‍ കൂടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അഭിപ്രായ പ്രകടനം നടത്തുന്നത് ആശാസ്യമല്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.
സോഷ്യല്‍മീഡിയയില്‍ കുറിപ്പ് കണ്ടയുടന്‍ ബിനോയി വിശ്വത്തെ വിളിച്ച് സംസാരിച്ചുവെന്നും കാനം പറഞ്ഞു. കൊവിഡ്-19, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, മഴക്കെടുതി തുടങ്ങിയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ അനിവാര്യമായ ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തി ചുരുക്കുന്നതല്ലേ ഉചിതമെന്നായിരുന്നു ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചത്.
ബിനോയ് വിശ്വത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
Recommended Video
'കോവിഡ്, ട്രിപ്പിള്‍ ലോക് ഡൗണ്‍, മഴക്കെടുതി ... ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മന്ത്രിമാര്‍, രണ്ട് കുടുംബാംഗങ്ങള്‍, അനിവാര്യരായ ഉദ്യോഗസ്ഥര്‍ മാത്രമായി ചുരുക്കുന്നതല്ലേ ഉചിതം? നമ്മുടെ ഗവണ്മെന്റിനെ അതിന്റെ പേരില്‍ ജനങ്ങള്‍ മാനിക്കുകയേ ഉള്ളൂ. നാം വ്യത്യസ്തരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കടപ്പെട്ടവരാണ്. ജനങ്ങള്‍ അതാണ് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രിയംകരനായ മുഖ്യമന്ത്രിക്ക് ഇത് മനസിലാകുമെന്ന് ഉറപ്പുണ്ട്.'












Click it and Unblock the Notifications