കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ഉള്‍പ്പടെ രണ്ടിടത്ത് സിപിഐ കാലുവാരിയെന്ന് ജോസ്; എതിരാളികളെ പോലെ പെരുമാറുന്നു, പരാതി നല്‍കും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ പേരില്‍ കേരള സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സിപിഐക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണി.

ഒരു മുന്നണിയിലെ കക്ഷികളാണെങ്കിലും എതിര്‍ ചേരിയിലുള്ളവരോട് പോലെയാണ് സിപിഐ കേരള കോണ്‍ഗ്രസ് എമ്മിനോട് പെരുമാറുന്നത്. ഒരു തരത്തിലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പരാതി. എല്‍ഡിഎഫിന് പുറമെ സിപിഎം നേതൃത്വത്തിനും പരാതി നല്‍കാനാണ് തീരുമാനം.

സുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധിസുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധി

സിപിഐ അവലോകനം

സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കേരള കോണ്‍ഗ്രസിനെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കം. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വന്നത് എല്‍ഡിഎഫിന് പ്രത്യകിച്ചൊരു നേട്ടവും ഉണ്ടാക്കിയില്ലെന്നായിരുന്നു സിപിഐയുടെ വിലയിരുത്തല്‍. ഒന്നാം പിണറായി സര്‍ക്കാറിന്റെ മികച്ച പ്രവര്‍ത്തനമാണ് തുടര്‍ ഭരണത്തിന് കാരണം. മുന്നണിയിലേക്ക് വന്ന കേരള കോണ്‍ഗ്രസിനും അതിന്റെ ഗുണം ലഭിച്ചെന്നും സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

സാരിയില്‍ അതീവ സുന്ദരിയായ ഹണി റോസ്: മലയാളികളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസിന് എന്തെങ്കിലും നേട്ടങ്ങള്‍ പ്രത്യേകിച്ച് അവകാശപ്പെടാനില്ല. അവര്‍ക്ക് മാത്രമായി എന്തെങ്കിലും നേട്ടം അവകാശപ്പെടാനുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടു. ജോസ് കെ മാണിക്ക് ജനസ്വാധീനം ഇല്ല എന്നതിന്റെ തെളിവാണ് പാലായിലെ പരാജയമെന്ന തരത്തില്‍ കേരള കോണ്‍ഗ്രസിനെ പ്രകോപിക്കുന്ന വിലയിരുത്തലും സിപിഐ റിപ്പോര്‍ട്ടിലുണ്ട്.

രണ്ടാം സ്ഥാനം

മുന്നണിയുടെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് സിപിഐയുടെ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് കേരള കോണ്‍ഗ്രസ് എം തിരിച്ചടിക്കുന്നത്. കേരള കോണ്‍ഗ്രസിന് കനത്ത ആഘാതമായ കടുത്തുരുത്തിയിലേയും പാലായിലേയും പരാജയത്തില്‍ സിപിഐക്കെതിരെ ഗുരുതരമായ ആരോപണം അവരും ഉയര്‍ത്തുന്നു. രണ്ട് മണ്ഡലത്തിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഐ സഹായം ലഭിച്ചില്ല. എന്നിട്ട് ഇപ്പോള്‍ ഇത്തരത്തിലൊരു അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയത് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു.

അടിസ്ഥാന രഹിതം

അതേസമയം, സിപിഐ റിപ്പോര്‍ട്ടിനെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയിലും രൂക്ഷമായ വിമര്‍ശനായിരുന്നു നടന്നത്. സിപിഐയുടെ വിമർശനം വ്യക്തിനിഷ്ടവും അടിസ്ഥാന രഹിതവുമാണെന്ന് ജോസ് കെ മാണി യോഗത്തിൽ നിലപാടെടുത്തു. സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമാണ്. കേരള കോണ്‍ഗ്രസിന്റെ വരവോടെ എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞ നിരവധി സീറ്റുകളുണ്ട്. കോട്ടയത്ത് ഇതാദ്യമായി യുഡിഎഫിനെ പിന്നിലാക്കി എല്‍ഡിഎഫിന് മുന്നിലെത്താന്‍ സാധിച്ചു.

ജയിക്കുന്ന സീറ്റ്

ജയിക്കുന്ന സീറ്റുകളിലെ ക്രെഡിറ്റ് സ്വന്തമായി ഏറ്റെടുത്ത ശേഷം പരാജയപ്പെടുന്നവയുടെ ക്രെഡിറ്റ് മറ്റ് വ്യക്തികളുടെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള കോൺഗ്രസിന്റെ സ്വാധീനം എന്തെന്നറിയണമെങ്കിൽ വാഴൂർ സോമൻ എംഎൽഎയോട് ചോദിച്ചാൽ മതിയെന്നായിരുന്നു സ്റ്റീഫന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടത്. മികച്ച ജനകീയ അടിത്തറയുള്ള നേതാവാണ് ജോസ് കെ മാണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര കാര്യം

അതേസമയം, ഇത്തരത്തിലുള്ള കടുത്ത വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം രംഗത്ത് എത്തിയിട്ടും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് സി പി ഐ. അതില്‍ യാതൊരു മാറ്റവും വരുത്തുന്നത് ആലോചനയിലില്ല പാർട്ടി ചർച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണ്. വിഷയത്തില്‍ കേരള കോണ്‍ഗ്രസിന് അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ട്. മുന്നണി സംവിധാനത്തെ ഇതൊരിക്കലും മോശമായി ബാധിക്കില്ല. എല്‍ ഡി എഫിന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച വന്നാല്‍ അപ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും സി പി ഐ നേതാക്കള്‍ അറിയിക്കുന്നു.

പട്ടുപാവാടയും ആമ്പല്‍ പൂവും; സുന്ദരിവാവയായി സാറാസ് താരം വിദ്ധി വിശാല്‍; വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM

English summary
CPI election review report: Kerala Congress will file a complaint to the LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X