രണ്ട് ശത്രുക്കള്‍ വേണ്ട; നിലപാട് ആവര്‍ത്തിച്ച് ബിനോയ് വിശ്വം, സിപിഐ യോഗത്തില്‍ വിമര്‍ശനം
തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച നിലപാട് ആവര്‍ത്തിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കേരളമല്ല ഇന്ത്യയെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ആവശ്യമാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസുമായുള്ള ബിനോയ് വിശ്വത്തിന്റെ നിലപാട് സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കമായി മാറിയിട്ടുണ്ട്. അതിനിടെയാണ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.
കോണ്‍ഗ്രസിന്റെ സാമ്പത്തികനയങ്ങളോട് ഇടതുപക്ഷത്തിന് വിയോജിപ്പുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മൃദുഹിന്ദുത്വ സമീപനത്തോടും വിയോജിപ്പുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ കാണാന്‍ ഇടതുപക്ഷദര്‍ശനം അനുവദിക്കുന്നില്ല. രാഷ്ട്രീയപോരാട്ടത്തിന്റെ നിര്‍ണായകഘട്ടങ്ങളില്‍ രണ്ട് മുഖ്യശത്രുക്കള്‍ ഉണ്ടാകുന്നത് സമരവിജയത്തെ പ്രതികൂലമായി ബാധിക്കും. കോണ്‍ഗ്രസ് തകര്‍ച്ചയുണ്ടാക്കിയ ശൂന്യതയിലേക്ക് കടന്നുവരുന്നത് ബിജെപിയാണ്. അതുകൊണ്ടാണ് ഫാസിസത്തെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്ന ഇടതുപക്ഷം കോണ്‍ഗ്രസ് തകരരുത് എന്നാഗ്രഹിക്കുന്നത്.

നെഹ്റുവിന്റെ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും പ്രതിഷ്ഠിക്കാനുള്ള തീവ്രവലതുപക്ഷ ശ്രമങ്ങളെ ചെറുക്കണം. നെഹ്രുവിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, ഇന്ത്യയെ കണ്ടെത്താന്‍ നെഹ്രു നടത്തിയ ആത്മാര്‍ത്ഥ ഇടപെടലുകളെ അവഗണിക്കാനാവില്ല. ഇടതുപക്ഷവും നെഹ്രുവും തമ്മില്‍ കലഹിച്ച സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍, ചരിത്രത്തിലെ നെഹ്രുവിന്റെ സ്ഥാനം തുടച്ചുമാറ്റി അവിടെ മറ്റാരെയെങ്കിലും പ്രതിഷ്ഠിക്കാനുള്ള തീവ്രവലതുപക്ഷ നീക്കങ്ങളോട് സന്ധിചെയ്യാന്‍ ആവില്ല. നെഹ്രു ജീവിതംകൊടുത്ത പാര്‍ട്ടി അദ്ദേഹത്തെ വിസ്മരിക്കുകയായിരുന്നു. അവിടെനിന്നാരംഭിക്കുന്നു കോണ്‍ഗ്രസിന്റെ പതനമെന്നും അദ്ദേഹം ലേഖനത്തില്‍ എഴുതി.
അതേസമയം, ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ വിമര്‍ശനം. ബിനോയിയുടെ പ്രസ്താവന അനവസരത്തിലായെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ ആലോചിക്കണമായിരുന്നു. കോണ്‍ഗ്രസ് വേദിയില്‍ പോയി അതു പറയേണ്ടിയിരുന്നില്ല. പ്രസ്താവന അപക്വമായിപ്പോയെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ നിയമസഭാ മണ്ഡലമായ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സി ദിവാകരന് ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിനോയ് വിശ്വത്തെ വിമര്‍ശിച്ചത്. ബിനോയിയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ മോശമായി ബാധിക്കുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ












Click it and Unblock the Notifications