കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയാശാന് അക്ഷരം പിഴച്ചാല്‍ പിണറായി സര്‍ക്കാരിന് പിഴയ്ക്കുമോ ? പാരയാകാനൊരാറാട്ടുമുണ്ടന്‍

സിപിഐ മന്ത്രിമാര്‍ക്കെതിരായ മണിയുടെ വിമര്‍ശനം രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്താണെന്ന് ലേഖനം. മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കുമെന്നായിരുന്നു മണിയുടെ ആക്ഷേപം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : സിപിഐ മന്ത്രിമാരെ പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ ചോല എംഎല്‍എയുമായ എംഎം മണിക്ക് മറുപടിയുമായി ജനയുഗം. ഇടതു മുന്നണിക്ക് വേണമോ ഈ ആറാട്ടു മുണ്ടന്‍മാരെ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

സിപിഐ മന്ത്രിമാര്‍ക്കെതിരായ മണിയുടെ വിമര്‍ശനം രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്താണെന്ന് ലേഖനം. മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കുമെന്നായിരുന്നു മണിയുടെ ആക്ഷേപം.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെയും കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. മണിയുടെ പരിഹാസത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖപത്രത്തില്‍ വിമര്‍ശനം.

കാട്ടുന്നത് രാഷ്ട്രീയ വിവരമില്ലായ്മയുടെ കൂത്താട്ടം

കാട്ടുന്നത് രാഷ്ട്രീയ വിവരമില്ലായ്മയുടെ കൂത്താട്ടം

തിരുവിതാംകൂര്‍ രാജക്കന്മാരുടെ ആറാട്ട് ഘോഷയാത്രയില്‍ രാജാവിന് ദൃഷ്ടിദോഷം ഉണ്ടാകാതിരിക്കാന്‍ ഒപ്പം കൂട്ടുന്ന ആറാട്ടു മുണ്ടനെപ്പോലെയാണ് പിണറായി സര്‍ക്കാരില്‍ എംഎം മണിയെന്ന് ലേഖനം വിമര്‍ശിക്കുന്നു. ഇടതുജനാധിപത്യമുന്നണി നാടുവാഴുമ്പോള്‍ ഇത്തരം ആറാട്ടുമുണ്ടന്മാര്‍ അപ്രസക്തരാണെന്നും എന്നാല്‍ ചിലരൊക്കെ ആറാട്ടുമുണ്ടന്റെ വേഷം കെട്ടിയാടുകയാണെന്നും പരിഹസിക്കുന്നു.ഇത്തരക്കാര്‍ കാട്ടുന്നത് രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്താണെന്നും ലേഖനം.

ആറാട്ടുമുണ്ടന്റെ രാഷ്ട്രീയ അജ്ഞാനം

ആറാട്ടുമുണ്ടന്റെ രാഷ്ട്രീയ അജ്ഞാനം

സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരനെതിരെയും വിഎസ് സുനില്‍കുമാറിനെതിരെയും മണി നടത്തിയ പരസ്യ വിമര്‍ശനം പിണറായി സര്‍ക്കാരിനെ നെഞ്ചേറ്റുന്ന പൊതുസമൂഹത്തെയാകെ ഞെട്ടിച്ചതായി ലേഖനം വ്യക്തമാക്കുന്നു. രാഷ്ട്രീയ അജ്ഞാനം കുത്തിനിറച്ച മനസും രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്തും ഇഴചേര്‍ന്നതായിരുന്നു മണിയുടെ പ്രസംഗത്തിന്റെ മുഖ്യാംശമെന്നും ലേഖനത്തില്‍ പറയുന്നു.

 പക്വത കാട്ടി കാനം

പക്വത കാട്ടി കാനം

അതേസമയം സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് പക്വമായിരുന്നു. മണിയുടെ വിമര്‍ശനങ്ങളില്‍ മറുപടി പറയേണ്ടത് സിപിഎം നേതൃത്വമാണെന്നായിരുന്നു കാനത്തിന്റെ അഭിപ്രായം. ഇടതുമുന്നണിയുടെയും സിപിഎം നേതൃത്വത്തിന്റെയും പൊതു രാഷ്ട്രീയം അംഗീകരിക്കാതെ കയറുപൊട്ടിച്ചു നടക്കുകയാണ് മണിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

കലിപ്പ് റവന്യൂ മന്ത്രിയോട്

കലിപ്പ് റവന്യൂ മന്ത്രിയോട്

സിപിഐ മന്ത്രിമാരെ താറടിക്കാന്‍ ശ്രമിച്ച മണിക്ക് ഏറെ കലിപ്പ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോടായിരുന്നു. മൂന്നാറിലെ ഒമ്പത് വില്ലേജുകളിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മുന്നോട്ടുവച്ചത്. എന്നാല്‍ ഭൂമാഫിയകളുടെ തലതൊട്ടപ്പനായ ഉമ്മന്‍ ചാണ്ടി അത് ചെയ്യാതിരുന്നതിനെ മണി വാനോളം പുകഴ്ത്തി. എന്നാല്‍ നടപടി സ്വീകരിച്ച ഇടത് മന്ത്രി ചന്ദ്രശേഖരനെ അടച്ച് ആക്ഷേപിച്ചു.

 ആനപ്പുറത്തേറിയ ധാര്‍ഷ്ട്യം

ആനപ്പുറത്തേറിയ ധാര്‍ഷ്ട്യം

സിപിഐ മന്ത്രിമാര്‍ക്കെതിരായ മണിയുടെ വാക്കുകളില്‍ നിറയുന്നത് ആനപ്പുറത്തേറി അമ്പാരി ചൂടിയ ധാര്‍ഷ്ട്യമാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. നാട്ടുകാരെല്ലാം തന്നെ ആശാനെന്നാണ് വിളിക്കുന്നതെന്നാണ് വെറും നിലത്തെഴുത്താശാനായ മണിയാശാന്റെ അവകാശവാദം.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പടത്തലവന്മാരായിരുന്ന ടിവി തോമസിനെയും കെവി സുരേന്ദ്രനാഥിനെയും ജനം സ്‌നേഹാദരങ്ങളോടെ ആശാനെന്നാണ് വിളിച്ചിരുന്നതെന്നും എന്നാല്‍ മണി മണിയാശാനായത് കലികാല വിശേഷം കൊണ്ടാണെന്നും ലേഖനം വ്യക്തമാക്കുന്നു.

സുനില്‍ കുമാറിനെതിരായ വിമര്‍ശനം ഭൂമാഫിയകളുടെ വായ്ത്താരി

സുനില്‍ കുമാറിനെതിരായ വിമര്‍ശനം ഭൂമാഫിയകളുടെ വായ്ത്താരി

കേന്ദ്ര നയങ്ങള്‍ മൂലവും ഉമ്മന്‍ചാണ്ടി ഭരണത്തിലൂടെയും തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിച്ച കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിനെതിരായ വിമര്‍ശനം ഭൂമാഫിയകളുടെ വായ്ത്താരിയാണ്. സുനില്‍ കുമാരിനെ ഫലപ്രദമായി നേരിടണമെന്നായിരുന്നു മണി പറഞ്ഞത്. പണ്ട് വണ്‍, ടു, ത്രി, ഫൊര്‍... എന്നിങ്ങനെ സ്‌കോര്‍ബോര്‍ഡ് വച്ച് തങ്ങള്‍ വക വരുത്തിയിട്ടുണ്ടെന്ന് വീമ്പിളക്കി ഒടുവില്‍ വറചട്ടിയില്‍ കിടന്ന് പൊരിഞ്ഞിട്ടും മണി പഠിച്ചില്ലെന്നും ലേഖനം.

കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ആശയങ്ങളെ താലോലിക്കുന്നു

കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ആശയങ്ങളെ താലോലിക്കുന്നു

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്റെ പ്രതികരണമാണ് പ്രസക്തമാകുന്നത്. സങ്കുചിത രാഷ്ട്രീയത്തിനും മണ്ടത്തരത്തിനും ലോകറെക്കോര്‍ഡിട്ട മണി ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ വിളമ്പുന്ന ആശയങ്ങളെയും മുദ്രാവാക്യങ്ങളെയും തലോലിക്കുന്നുവെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം.

English summary
CPI Mouthpiece Janayugam against Udumbanchola MLA MM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X